ദുബായ് എക്സ്പോ മെട്രോ സ്റ്റേഷൻ തുറന്നു; ഒക്ടോബർ 30 ന് മുൻപുമാത്രമായിരിക്കും പൊതുജനങ്ങൾക്കായി ഈ പാത തുറന്നുനൽകുക
ദുബായ്: രാജ്യാന്തര എക്സ്പോയിലേക്ക് വാതിൽ തുറക്കുന്ന രണ്ട് പുതിയ മെട്രോ സ്റ്റേഷനുകൾകൂടി തുറന്നു. നവീനസാങ്കേതിക വിദ്യകളുടെ സഹായത്തോടെ രാജ്യാന്തര നിലവാരത്തിലും മികച്ച സുരക്ഷാക്രമീകരണങ്ങളോടെയും നിർമിച്ചിരിക്കുന്ന മെട്രോ സ്റ്റേഷനുകളിലെ ആദ്യകാഴ്ചകളാണ് ഇനി കാണുന്നത്. 2009 സെപ്റ്റംബർ ഒൻപതിനാണ് ഗൾഫിലെ ആദ്യ മെട്രോയായി ദുബായ് മെട്രോ പൊതുഗതാഗതത്തിനായി തുറക്കു്നത്. ദുബായ് മെട്രോയിൽ ഒരിക്കലെങ്കിലും സഞ്ചരിച്ചവർക്കറിയാം അതിൻറെ സുരക്ഷിതത്വവും സൌകര്യങ്ങളും. മെട്രോ സ്റ്റേഷനുകളിലൊരുക്കിയിരിക്കുന്ന സൌകര്യങ്ങൾ പൊതുഗതാഗത രംഗത്തെ മികവിന്റെ മാതൃകയാണ്. മലയാളികളടക്കമുള്ളവർ ആശ്രയിക്കുന്ന ദുബായ് മെട്രോ ഓരോ ഘട്ടങ്ങളായി സൌകര്യങ്ങളും സ്റ്റേഷനുകളും വർധിപ്പിക്കുകയാണ്. ഒടുവിൽ ലോകരാജ്യങ്ങൾ സംഗമിക്കുന്ന എക്സ്പോ വേദിയിലേക്കുള്ള വാതിലായ എക്സ്പോ മെട്രോ സ്റ്റേഷനും തുറന്നിരിക്കുന്നു.
ദുബായ് ഇൻവെസ്റ്റ്‌മെൻറ് പാർക്ക്, എക്സ്‌പോ 2020 സ്റ്റേഷനുകളാണ് കഴിഞ്ഞദിവസങ്ങളിലായി തുറന്നത്. ഒക്ടോബർ ഒന്നിന്, അതായത് എക്സ്പോ തുടങ്ങുന്ന ഒക്ടോബർ 30 ന് മുൻപുമാത്രമായിരിക്കും പൊതുജനങ്ങൾക്കായി ഈ പാത തുറന്നുനൽകുന്നത്. നിലവിൽ എക്സ്പോയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്ക് മാത്രമാണ് മെട്രോ പാതയിൽ യാത്രക്ക് അനുമതിയുള്ളത്. ദുബായ് മെട്രോയുടെ റെഡ് ലൈൻ വികസിപ്പിച്താണ് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി എക്സ്പോ മെട്രോ പാത ഒരുക്കിയിരിക്കുന്നത്. ജബൽഅലി, ദ് ഗാർഡൻസ്, ഡിസ്കവറി ഗാർഡൻസ്, അൽ ഫർജാൻ, ജുമൈറ ഗോൾഫ് എസ്റ്റേറ്റ്സ്, ദുബായ് ഇൻവെസ്റ്റ്‌മെന്റ് പാർക്ക്, എക്സ്പോ 2020 എന്നിവയാണ് സ്റ്റേഷനുകൾ. ജുമൈറ ഗോൾഫ് എസ്റ്റേറ്റ് സ്റ്റേഷനൊഴികെയുള്ളവയുടെ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.