മുംബയിൽ ശക്തമായ മഴയിൽ വെള്ളക്കെട്ട്, റോഡുകളും സബ് വേകളും വെള്ളത്തിലായി; നിരവധി പ്രദേശങ്ങളില്‍ സബര്‍ബന്‍ ട്രെയിനുകള്‍ നിര്‍ത്തിവച്ചു
മുംബൈ: പ്രതീക്ഷിച്ചതിലും രണ്ടു ദിവസം മുന്‍പേ മഹാരാഷ്ട്രയില്‍ Monsoon എത്തി, തെക്കുപടിഞ്ഞാന്‍ മണ്‍സൂണ്‍ എത്തിയതോടെ വെള്ളപ്പൊക്ക ഭീതിയിലായിരിക്കുകയാണ് മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങള്‍.
രാവിലെ മുതല്‍ പെയ്യുന്ന ശക്തമായ മഴ Mumbai നഗരത്തെ പ്രതിസന്ധിയിലാക്കിയിരിയ്ക്കുകയാണ്. മുംബൈയ്ക്കു പുറമെ മഹാരാഷ്ട്രയിലെ (Maharashtra) പല പ്രദേശങ്ങളിലും ശക്തമായ മഴ (Monsoon) ലഭിച്ചു. രാവിലെ മുതല്‍ പെയ്യുന്ന മഴയില്‍ പല പ്രദേശങ്ങളിലും വെള്ളം കയറി. റോഡുകളും സബ് വേകളും വെള്ളത്തിലാണ്. നിരവധി പ്രദേശങ്ങളില്‍ സബര്‍ബന്‍ ട്രെയിനുകള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. വെള്ളപ്പൊക്ക ഭീതിയിലാണ് മുംബൈ നഗരം.
മുംബൈ കൊളാബയില്‍ ഇന്ന് 77 MM മഴയാണ് ലഭിച്ചത്.സാന്താക്രൂസില്‍ 60MM മഴയും ലഭിച്ചു. മഹാരാഷ്ട്രയില്‍ ബുധനാഴ്ച മുതല്‍ Monsoonന് തുടക്കമായെന്ന് കാലാവസ്ഥാ വിഭാഗം മുംബൈ ഓഫിസിന്‍റെ തലവന്‍ ഡോ. ജയന്ത് സര്‍കാര്‍ പറഞ്ഞു. പ്രതീക്ഷിച്ചതിലും കനത്ത മഴയാണ് ലഭിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.