TOP NEWS| ഹൈസ്പീഡ് റെയിൽ: തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള അതിവേഗ റെയിൽപാതയ്ക്ക് ആവശ്യമായ ഭൂമി ഏറ്റെടുക്കലിന് അനുമതി
തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള അർധ അതിവേഗ റെയിൽപാതയ്ക്ക് ആവശ്യമായ ഭൂമി ഏറ്റെടുക്കുന്നതിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾക്ക് മന്ത്രിസഭാ യോഗം അംഗീകാരം നൽകി.
ഇതിൽ സംസ്ഥാന വിഹിതമായ 2100 കോടി രൂപ ഭൂമിയേറ്റെടുക്കൽ നടപടിക്ക് വേണ്ടി മാത്രമായി കിഫ്ബിയിൽ നിന്ന് വായ്പയെടുക്കും. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്.