TOP NEWS| ‘ആരും സഹായിച്ചില്ല’, കോവിഡ് പോസിറ്റീവായ ഭർതൃപിതാവിനെ തോളിലേറ്റി ആശുപത്രിയിൽ എത്തിച്ച് യുവതി

0

 

 

സോഷ്യൽ മീഡിയ പലപ്പോഴും പല കാര്യങ്ങളും തെറ്റിദ്ധരിപ്പിക്കാറുണ്ട്. ചിലപ്പോൾ സോഷ്യൽ മീഡിയയിലൂടെ കാണുന്നത് ആയിരിക്കില്ല ഓരോ ആളുകളുടെയും യഥാർത്ഥ ജീവിതം. എന്നാൽ ഇന്ത്യയിലെ കോവിഡ് രണ്ടാം തരംഗത്തിൽ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആളുകൾക്ക് ഒത്തു ചേരാനും അപരിചിതരെ പോലും സഹായിക്കുന്നതിനുമുള്ള ഇടമായി സോഷ്യൽ മീഡിയ മാറി. ആശുപത്രി കിടക്കകൾ, ഓക്സിജൻ സിലിണ്ടറുകൾ, അവശ്യ മരുന്നുകൾ തുടങ്ങി പലതും ആവശ്യക്കാർക്ക് എത്തിക്കാൻ സോഷ്യൽ മീഡിയ പ്രവർത്തിച്ചിട്ടുണ്ട്.

കോവിഡ് പോരാളികളുടെ കഥകൾ പങ്കുവയ്ക്കുന്ന ഒരു വേദിയായായും സോഷ്യൽ മീഡിയ മാറി. ഇത്തരത്തിൽ കഴിഞ്ഞയാഴ്ച സോഷ്യൽ മീഡിയയിൽ വൈറലായ ഒരു ചിത്രമായിരുന്നു 75കാരനായ ഭർതൃപിതാവിനെ തോളിലേറ്റി ആശുപത്രിയിൽ എത്തിക്കുന്ന യുവതിയുടേത്. നിഹാരിക എന്ന അസമിലെ രാഹ ജില്ലയിലെ ഭട്ടിഗാവോൺ നിവാസിയായ യുവതിയുടെ ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. ഭർത്താവ് വീട്ടിൽ ഇല്ലാത്തതിനാൽ കൊറോണ വൈറസ് ബാധിച്ച ഭർതൃപിതാവായ തുളേശ്വർ ദാസിനെ ആശുപത്രിയിൽ എത്തിക്കേണ്ടത് നിഹാരികയുടെ ചുമതലയായിരുന്നു. നിഹാരികയുടെ ഭർത്താവും തുളേശ്വർ ദാസിന്റെ മകനുമായ സൂരജ് വീട്ടിൽ നിന്ന് ഏറെ അകലെയാണ് ജോലി ചെയ്യുന്നത്. അതിനാൽ കുടുംബത്തിലെ കാര്യങ്ങൾ നോക്കുന്നതും ഭർതൃപിതാവിനെ പരിചരിക്കുന്നതും നിഹാരിക തന്നെയാണ്.

You might also like