റംഡിസിവിർ, ബ്ലാക്ക് ഫംഗസ് ഇഞ്ചക്ഷനുകൾ ആശുപത്രികളിൽ നിന്ന് മോഷ്ടിച്ച് വില്പന നടത്തി; ഡോക്ടർ അടക്കം 6 പേരെ അറസ്റ്റ് ചെയ്തു

0

 

 

ലക്നൗ : റംഡിസിവിർ (Remedesivir) ഇഞ്ചക്ഷനുകളും ബ്ലാക്ക് ഫംഗസ് (Black Fungus) ഇഞ്ചക്ഷനുകളും ആശുപത്രികളിൽ നിന്ന് മോഷ്ടിച്ച് വില്പന നടത്തിയതിനെ തുടർന്ന് ഡോക്ടർ അടക്കം 6 പേരെ അറസ്റ്റ് ചെയ്‌തു. ആശുപതിയിൽ നിന്ന് മരുന്നുകൾ മോഷ്ടിച്ച പ്രതികൾ വളരെ ഉയർന്ന നിരക്കിന് രോഗികളുടടെ കുടുംബങ്ങൾക്ക് വിറ്റതിനെ തുടർന്നാണ് പ്രതികൾ അറസ്റ്റിലായത്.

ബുധനാഴ്ചയാണ് 6 പ്രതികളുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്. ലക്നൗവിലെ റാഫേയം ക്ലബ്ബിന് സമീപത്ത് നിന്നുമാണ് പ്രതികളെ പിടികൂടിയതെന്ന് പോലീസ് കമ്മിഷണർ ഡികെ താക്കൂർ പറഞ്ഞു. ഇവരുടെ കൈയിൽ നിന്നും ബ്ലാക്ക് ഫംഗസ് (Black Fungus)ബാധയുടെ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന 28 ഇഞ്ചക്ഷനുകളും 18 ഡോസ് റംഡിസിവിർ ഡോസും പിടികൂടിയിട്ടുണ്ട്.

പിടികൂടിയവരിൽ ഒരാൾ എംബിബിഎസ് ഡോക്ടർ ആണെന്നും ബാക്കിയുള്ള 5 പേരും വിവിധ ആശുപത്രികളിൽ വാർഡ് ബോയികളായി ജോലി ചെയ്‌ത്‌ വരികയായിരുന്നുവെന്നും പോലീസ് (Police) കമ്മിഷണർ അറിയിച്ചിട്ടുണ്ട്. ഇവർ ജോലി ചെയ്തിരുന്ന വിവിധ ആശുപത്രികളിൽ നിന്ന് മോഷ്ടിച്ച മരുന്നുകളാണ് ഇവർ ഉയർന്ന വിലയ്ക്ക് വിറ്റിരുന്നത്.

You might also like