TOP NEWS| മനുഷ്യനു മരണമില്ലാ ജീവിതം സാധ്യമായേക്കാം? പരീക്ഷണം തുടങ്ങിയെന്ന് ഗവേഷകർ
പരമ്പരാഗതമായുള്ള വിശ്വാസപ്രകാരം മനുഷ്യര്‍ മരണത്തിനു കീഴടങ്ങിയേ പറ്റൂ. എന്നാല്‍, ഒരു പറ്റം ശാസ്ത്രജ്ഞര്‍ ഈ പരിമിതി മറികടക്കാനുള്ള ശ്രമം നടത്തിവരികയാണ്. മരണത്തെ മറികടക്കല്‍ ഉടന്‍ സാധ്യമായില്ലെങ്കില്‍ പോലും ജീവിത ദൈര്‍ഘ്യം വര്‍ധിപ്പിക്കാനായേക്കുമെന്നാണ് മറ്റു ചില ഗവേഷകരുടെ കണക്കൂകൂട്ടല്‍. കഴിഞ്ഞ രണ്ടു നൂറ്റാണ്ടിലെ നേട്ടങ്ങള്‍ തന്നെയാണ് ഇതു സാധ്യമാണെന്നതിനുള്ള തെളിവ് എന്നാണ് അവര്‍ പറയുന്നത്. മരണത്തെ അതിജീവിക്കുക, ജീവിത ദൈര്‍ഘ്യം കൂട്ടുക തുടങ്ങിയ സങ്കല്‍പങ്ങള്‍ എത്രമാത്രം പ്രായോഗികമാണെന്നു നോക്കാം.
എലികളിലാണ് ഇപ്പോൾ പരീക്ഷണം നടക്കുന്നത്. മസ്തിഷ്കവും മറ്റു ശരീര ഭാഗങ്ങളും കൂടുതൽ ആരോഗ്യത്തോടെ നിലനിർത്താന്‍ സാധിക്കുന്നുണ്ടെന്നും പരീക്ഷണത്തിലൂടെ കണ്ടെത്തി. പരീക്ഷണത്തിനു വിധേയമായ പ്രായമുള്ള എലികൾക്ക് കാഴ്ച പോലും തിരികെ ലഭിച്ചെന്നാണ് ഗവേഷകർ അവകാശപ്പെടുന്നത്. ഇത് വിജയിച്ചാൽ നിലവിലെ ശരാശരി ആയുസ്സിനപ്പുറം ജീവിക്കാൻ മനുഷ്യരെ സഹായിക്കുമെന്നാണ് കരുതുന്നത്.