TOP NEWS| 1.12 കോടി വാക്‌സിന്‍ ഡോസുകള്‍ സംസ്ഥാനത്ത് വിതരണം ചെയ്തു- മുഖ്യമന്ത്രി
തിരുവനന്തപുരം: വാക്സിൻ എടുത്തവരും കോവിഡ് ഭേദമായവരും തുടർന്നും കോവിഡ് ചട്ടങ്ങൾ പാലിക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വാക്സൻ കേന്ദ്ര സർക്കാരിൽ നിന്ന് ലഭിക്കുന്ന മുറയ്ക്ക് അതിവേഗം പൂർത്തിയാക്കാൻ സംസ്ഥാന സർക്കാർ ശ്രമിക്കുകയാണ്. എന്നാൽ എത്ര ശ്രമിച്ചാലും സാമൂഹിക പ്രതിരോധം കൈവരിച്ച് രോഗം നിയന്ത്രണം കൈവരിക്കാൻ മാസങ്ങളും വർഷങ്ങളും എടുത്തേക്കുമെന്നാണ് ഇതുമായി ബന്ധപ്പെട്ട വിദഗ്ദ്ധർ പറയുന്നത്.
അതിവ്യാപനമുള്ള ഡെൽറ്റ വൈറസിന്റെ സാന്നിധ്യം നമ്മുടെ സംസ്ഥാനത്തുണ്ട്. അതുകൊണ്ട് തന്നെ മൂന്നാമതൊരു ലോക്ക്ഡൗണിലേക്ക് തള്ളിവിടാതിരിക്കാൻ എല്ലാവരും ശ്രമിക്കണം.