TOP NEWS| സിറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മിക്കുന്ന നോവവാക്‌സ് വാക്‌സിൻ 90 % ഫലപ്രദം; എല്ലാ വകഭേദങ്ങളേയും തടയും

0

 

 

വാഷിങ്ടൺ: നോവവാക്സ് കോവിഡ് വാക്സിൻ വിവിധ വകഭേദങ്ങൾ ഉൾപ്പടെയുള്ളതിൽ നിന്ന് 90 ശതമാനം കാര്യക്ഷമത കാണിക്കുന്നതായി പഠനം. യുഎസിൽ വലിയ രീതിയിൽ നടന്ന പഠനത്തിലൂടെയാണ് കണ്ടെത്തലെന്ന് നോവവാക്സ് അറിയിച്ചു. മിതമായും കഠിനവുമായ രോഗങ്ങളിൽ നിന്ന് 100 ശതമാനം വരെ സംരക്ഷണം പ്രകടമാക്കി. മൊത്തത്തിൽ 90.4 ശതമാനം ഫലപ്രാപ്തി കാണിക്കുന്നുണ്ടെന്നും കമ്പനി പ്രസ്താവനയിൽ അറിയിച്ചു.

ഫലപ്രാപ്തി, സുരക്ഷ, രോഗപ്രതിരോധ ശേഷി എന്നിവ വിലയിരുത്തുന്ന പഠനത്തിൽ യുഎസിലേയും മെക്സിക്കോയിലേയും 119 പ്രദേശങ്ങളലുള്ള 29,960 പേർ പങ്കാളികളായെന്നും നോവവാക്സ് കൂട്ടിച്ചേർത്തു.

You might also like