BREAKING// വാക്സീന്റെ പാര്‍ശ്വഫലം മൂലം ഒരാള്‍ മരിച്ചു; സ്ഥിരീകരിച്ച് കേന്ദ്രസര്‍ക്കാര്‍ ഏജന്‍സി

0

 

ദില്ലി: കോവിഡ് വാക്സീന്‍ പാര്‍ശ്വഫലം മൂലം ഒരാള്‍ മരിച്ചെന്ന് സ്ഥിരീകരിച്ച് കേന്ദ്രസര്‍ക്കാര്‍ ഏജന്‍സി. വാക്സീന്‍ സ്വീകരിച്ച ശേഷം അനഫിലക്സിസെന്ന രോഗം ബാധിച്ച് 68 വയസ്സുകാരന്‍ മരിച്ചതായി വാക്സീന്‍ പാര്‍ശ്വഫലങ്ങള്‍ പരിശോധിക്കുന്ന കേന്ദ്രസര്‍ക്കാര്‍ സമിതിയുടെ റിപ്പോര്‍ട്ടിലാണ് പറയുന്നത്. പെട്ടെന്നുണ്ടാകുന്ന മാരകമായ അലര്‍ജിയാണ് അനഫിലക്സിസ്. കഴിഞ്ഞ മാര്‍ച്ചിലാണ് ഇദ്ദേഹം വാക്സീന്‍ സ്വീകരിച്ചത്. മറ്റ് വിവരങ്ങളൊന്നും സമിതി പുറത്തുവിട്ടിട്ടില്ല.

വാക്സീന്‍ സ്വീകരിച്ച ശേഷം ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ അനുഭവപ്പെട്ട 31 കേസുകളാണ് സമിതി പരിശോധിച്ചത്. വാക്സീന്‍ സ്വീകരിച്ച് ആദ്യ മിനുട്ടുകളിലായിരിക്കും ഇത്തരം പാര്‍ശ്വഫലങ്ങള്‍ അനുഭവപ്പെട്ട് തുടങ്ങുകയെന്നും, വാക്സീന്‍ സ്വീകരിച്ചതിന് ശേഷം അരമണിക്കൂര്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന നിര്‍ദേശം പാലിക്കുകയാണെങ്കില്‍ ഉടന്‍ വൈദ്യസഹായം നല്‍കി ജീവന്‍ രക്ഷിക്കാന്‍ കഴിയുമെന്നും സമിതിയുടെ ഉപദേഷ്ടാവ് എന്‍.കെ.അറോറ പറഞ്ഞു.

You might also like