ലോക്കഴിച്ച് കേരളം; പൊതുഗതാഗതം പുനഃസ്ഥാപിച്ചു; ഇളവുകൾ പ്രാബല്യത്തിൽ
തിരുവനന്തപുരം: അണ്‍ലോക്കിന്‍റെ ഭാഗമായുള്ള ഇളവുകള്‍ സംസ്ഥാനത്ത് പ്രാബല്യത്തില്‍ വന്നു. രോഗതീവ്രതയുടെ അടിസ്ഥാനത്തില്‍ തദ്ദേശസ്ഥാപനങ്ങളെ നാലായി തിരിച്ചാണ് സംസ്ഥാത്ത് ഇളവകുള്‍ വന്നത് . കെ.എസ്.ആര്‍ ടി ഉള്‍പ്പടെ പൊതുഗതാഗതം പുനരാരംഭിച്ചു. മദ്യവില്‍പ്പന ശാലകള്‍ ഒന്‍പതു മണി മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും. എല്ലാ സര്‍ക്കാര്‍ ഓഫീസുകളും 25 ശതമാനം ജീവനക്കാരെ വെച്ച് ഇന്നു മുതല്‍ പ്രവര്‍ത്തിക്കും.
ടി.പി.ആര്‍ 8ല്‍ താഴെയാണങ്കില്‍ പൂര്‍ണ ഇളവുകളുണ്ടാവും. കലക്ടര്‍മാര്‍ തദേശസ്ഥാപനങ്ങളുടെ പട്ടിക തയാറാക്കിയിട്ടുണ്ട്. ഇളവുകള്‍ വരുന്നതോടെ എല്ലാ യാത്രക്കും പൊലീസ് പാസെന്ന നിബന്ധന ഒഴിവാക്കി. ടി.പി.ആര്‍ 20 ല്‍ താഴെയുള്ള പ്രദേശങ്ങളില്‍ പാസ് വേണ്ട, സത്യവാങ്മൂലം മതി. എന്നാല്‍ ലോക്ഡൗണുള്ള പ്രദേശത്തേക്കും അവിടെ നിന്ന് പുറത്തേക്കും പോകാന്‍ പാസ് വേണം. പാസ് എടുക്കാന്‍ ഇനി വെബ് സൈറ്റില്‍ അപേക്ഷ നല്‍കേണ്ട. തൊട്ടടുത്ത പൊലീസ് സ്റ്റേഷനില്‍ യാത്ര ചെയ്യുന്ന സ്ഥലം, തീയതി, വാഹനനമ്പര്‍ തുടങ്ങിയവ ഉള്‍പ്പെടുത്തി അപേക്ഷ എഴുതി നല്‍കി നേരിട്ട് കൈപ്പറ്റാം.