TOP NEWS| ഉത്തര കൊറിയ ഭക്ഷ്യക്ഷാമം നേരിടുന്നുവെന്ന് സമ്മതിച്ച് കിം ജോങ് ഉന്‍; സ്ഥിതി ഗുരുതരം

0

 

 

സോൾ: രാജ്യം ഭക്ഷ്യക്ഷാമം നേരിടുന്നുവെന്ന് ഔദ്യോഗികമായി അംഗീകരിച്ച് ഉത്തര കൊറിയൻ ഏകാധിപതി കിം ജോങ് ഉൻ. ജനങ്ങൾക്കുള്ള ഭക്ഷണ ലഭ്യതയേക്കുറിച്ച് നിലവിൽ ആശങ്കയുണ്ടെന്ന് മുതിർന്ന നേതാക്കളുടെ യോഗത്തിൽ സംസാരിച്ച കിം പറഞ്ഞു. കഴിഞ്ഞ വർഷം ഉണ്ടായ വെള്ളപ്പൊക്കത്തെത്തുടർന്ന് കാർഷിക മേഖലയിലെ ഉൽപാദന ലക്ഷ്യങ്ങൾ നിറവേറ്റുന്നതിൽ രാജ്യം പരാജയപ്പെട്ടുവെന്നും കിം പറഞ്ഞു.

തലസ്ഥാനമായ പ്യോങ്യാങ്ങിൽ ഈ ആഴ്ച ആരംഭിച്ച ഭരണകക്ഷിയായ വർക്കേഴ്സ് പാർട്ടിയുടെ കേന്ദ്ര സമിതി യോഗത്തിലാണ് രാജ്യത്തെ ഭക്ഷ്യസാഹചര്യത്തെക്കുറിച്ച് കിം വ്യക്തമാക്കിയത്. എന്നാൽ കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് ദേശീയ വ്യാവസായിക ഉൽപാദനത്തിൽ നാലിലൊന്ന് വർധനയുണ്ടായതായും യോഗത്തിൽ കിം പറഞ്ഞു.

You might also like