കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്മാന് ബിന്‍ ഹമദ് ആല് ഖലീഫ ലണ്ടനില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണുമായി കൂടിക്കാഴ്ച നടത്തി.
മനാമ: കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്മാന് ബിന്‍ ഹമദ് ആല് ഖലീഫ ലണ്ടനില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണുമായി കൂടിക്കാഴ്ച നടത്തി. ഇരു രാജ്യവും തമ്മില്‍ സ്വതന്ത്ര വ്യാപാര കരാറിനുള്ള സാധ്യതകള്‍ ഇരുവരും ചര്‍ച്ച ചെയ്തു.
അറേബ്യന്‍ ഗള്‍ഫ് മേഖലയില്‍ സുസ്ഥിരതയും പുരോഗതിയും നിലനിര്‍ത്തുന്നതില്‍ ഇരു രാജ്യവും വഹിക്കുന്ന പങ്ക് കിരീടാവകാശി ചൂണ്ടിക്കാട്ടി. ബഹ്റൈനിലെ യു.കെ നാവിക സേനാ സാന്നിധ്യം മേഖലയില്‍ സമാധാനം നിലനിര്‍ത്തുന്നതില്‍ വഹിക്കുന്ന പങ്ക് വലുതാണെന്നും അദ്ദേഹം പറഞ്ഞു.