വടക്കന്‍ കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത; മത്സ്യബന്ധനത്തിനു വിലക്ക്

0

തിരുവനന്തപുരം: വടക്കന്‍ കേരളത്തില്‍ ഇന്ന് ശക്തമായ മഴക്ക് സാധ്യത. ഏഴ് ജില്ലകളില്‍ കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, ഇടുക്കി, കോട്ടയം ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കേരള തീരത്ത് ഉയര്‍ന്ന തിരമാലകള്‍ക്ക് സാധ്യതയുള്ളതിനാല്‍ മത്സ്യബന്ധനത്തിനു വിലക്കേര്‍പ്പെടുത്തി.

24 മണിക്കൂറില്‍ 64.5 മി.മീറ്റര്‍ മുതല്‍ 115 മി.മീറ്റര്‍ വരെയുള്ള ശക്തമായ മഴയാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച സ്ഥലങ്ങളില്‍ പ്രതീക്ഷിക്കുന്നത്. കേരള തീരത്ത് 3.5 മുതല്‍ 4.1 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
വടക്കന്‍ ജില്ലകളില്‍ അടുത്ത ദിവസവും മഴ തുടരും. ജൂണ്‍ 20ന് കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും, ജൂണ്‍ 21, 22 തീയതികളില്‍ കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലും കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

You might also like