പുതുശേരി യൂത്ത് ഫെലോഷിപ്പിന്റെ നേതൃത്വത്തിൽ നിർധനരായ വിദ്യാർഥികൾക്ക് സ്കൂൾ കിറ്റ് കൈമാറി; പാസ്റ്റർ ബിനോയ് മാത്യു ഉത്ഘാടനം ചെയ്തു
പുതുശ്ശേരി: മല്ലപ്പള്ളിയിലും പുതുശേരിയിലെയും പരിസരങ്ങളിൽ ഉള്ള യുവജനങ്ങളുടെ കൂട്ടായ്മയായ പുതുശേരി യൂത്ത് ഫെലോഷിപ്പിന്റെ നേതൃത്വത്തിൽ അൻമ്പതോളം നിർധനരായ വിദ്യാർഥികൾക്ക് സ്കൂൾ കിറ്റ് സഹായം നൽകി.
സെക്രട്ടറി ബ്ലെസ്സൻ മാത്യുവിന്റെ ആദ്യക്ഷയതയിൽ ചേർന്ന യോഗത്തിൽ പാസ്റ്റർ ബിനോയ് മാത്യു മീറ്റിംഗ് പ്രാർത്ഥിച്ചു ഉത്ഘാടനം ചെയ്തു.
ജനറൽ കോഡിനേറ്റർ വിജൻ വർഗീസ് പ്രവർത്തനവലോകനം നടത്തി.
യൂത്ത് കോർഡിനേറ്റർ പാസ്റ്റർ സിജു ഫിലിപ് ലഘു സന്ദേശം നൽകി.
വൈസ് പ്രസിഡന്റമാരായ സണ്ണി മാമ്മനത്ത്, ലിനു ജെക്കപ്, ട്രഷറർ ജോബിൻ സ്കറിയ, സിബിൻ മാത്യു, സന്തോഷ് പുതുശ്ശേരി, ടിജോ രാജൻ,
എന്നിവർ പ്രസംഗിച്ചു.
സാമ്പത്തികമായി സഹായിച്ചവർക്കും കിറ്റ് നല്കുന്ന വിദ്യാർത്ഥികൾക്കുമായുള്ള അനുഗ്രഹ പ്രാർത്ഥന പാസ്റ്റർ ബിനോയ് മാത്യു നിർവഹിച്ചു. തുടർന്നും ഇതുപോലെ ഉള്ള പ്രവർത്തനങ്ങൾ നടപ്പാക്കും എന്ന് പി.വൈ.എഫ് അറിയിച്ചു. ഇന്നലെ നടന്ന മീറ്റിങ്ങനു എല്ലാ ക്രമീകരണങ്ങളും ചെയ്ത തന്ന പുതുശ്ശേരി സഭ പാസ്റ്റർ ബിജു തോമസിനും കുടുംബത്തിനും ഉള്ള നന്ദിയെ അറിയിക്കുന്നു.
മല്ലപ്പള്ളി, തുരുത്തിക്കാട്, പുതുശ്ശേരി തുടങ്ങിയ പ്രദേശങ്ങളിലെ യുവജനങ്ങളുടെ ആഭിമുഖ്യത്തിൽ രൂപപെട്ട യുവജനങ്ങളുടെകൂട്ടായ്മയാണ് PYF (പുതുശ്ശേരി യൂത്ത് ഫെല്ലോഷിപ്പ് )30 ൽ പരം യുവജനങ്ങളും, ദൈവദാസന്മാരും, വിശ്വസികളും ഉൾപ്പെട്ടു സഹകരിച്ചു വരുന്നു.