ഇന്ന് ഫാദർസ് ഡേ!! ആരോരും ഇല്ലാത്ത കുഞ്ഞുങ്ങൾക്കു അപ്പനായി പാസ്‌റ്റർ റെജി തോമസ്

0

മുംബൈ : പിതാവ് എന്ന ദൗത്യം ഒരു ശുശ്രൂഷ ആയി കണ്ട്‌ അനേകം കുഞ്ഞുങ്ങൾക്കു അപ്പനായി മാറിയ ഒരു പപ്പാജിയെ നമുക്ക് പരിചയപ്പെടാം.

ബ്ലെസ്സ് ഫൌണ്ടേഷൻ.എയ്ഡ്സ് എന്ന മാരക രോഗവും പേറി ജീവിക്കുന്ന കുഞ്ഞുങ്ങളെ പരിപാലിക്കുന്ന ആശ്രമം. മാതാപിതാക്കൾ പകർന്നു നൽകിയ അസുഖവും പേറി ഈ കുരുന്നുകൾ ജീവിക്കുന്നു. തമ്പുരാൻ നൽകിയ ആയുസ്സു എത്ര എന്ന് അറിയാതെ, ഈ കുരുന്നുകൾ പപ്പാജി എന്നു സ്നേഹത്തോടെ വിളിക്കുന്ന പാസ്‌റ്റർ റെജി തോമസ് മാവലിക്കരയുടെ ഹൃദയത്തിൽ ദൈവം നൽകിയ കാഴ്ചപ്പാട് ദൈവം വളർത്തിയപ്പോൾ വലിയവനായ സ്വർ​ഗ്​ഗീയ പിതാവിന്റെ സ്നേഹം ഈ 30 കുരുന്നുകൾ ആസ്വദിക്കുന്നു. അവർക്കു വേണ്ടി, അവരിലൊരാളായി, അവർക്കൊപ്പം അവരുടെ പപ്പായും മമ്മിയും സഹോദരങ്ങളുമായി ജീവിക്കുകയാണ് റെജി പാസ്‌റ്ററും, മിനിയാന്റിയും,ജെസ്റ്റിനും ,ജെനിയും ..
അവിടെയുള്ള കുഞ്ഞുങ്ങൾ ഉൾപ്പെടെ 40 ൽ അധികം ആളുകൾക്ക് 3 നേരവും ആഹാരം ഉണ്ടാക്കുന്നത് മിനിയാന്റി തനിച്ചാണ്. ആ ത്യാഗവും സമർപ്പണവും വലിയതാണ്. 2 മക്കളും അവരോടോപ്പം വളരെ ത്യാഗാത്മകമായിട്ടാണ് പ്രവർത്തിക്കുന്നത്. വളരെ ഇടുങ്ങിയ
ചുറ്റുപാടിലാണ് ഈ നല്ല മനുഷ്യർ ജീവിക്കുന്നതെങ്കിലും അവിടം ഒരു സ്വർഗ്ഗമാണ്…
ഇത് വായിക്കുന്നവർ മുംബൈയിൽ പോകുകയാണങ്കിൽ പൻവേലിലുള്ള ബ്ലസ് ഫൗണ്ടേഷൻ സന്ദർശിക്കണം. ഓരോ ദിവസവും ഇല്ലായ്മകളുടെ മധ്യത്തിലും ദൈവം ദൈവീക കരുതൽ അവർ അനുഭവിക്കുന്നു…
നമ്മുടെ സ്നേഹവും കരുതലും സഹായവും അവർക്ക് വേണം… നിങ്ങളുടെ കുഞ്ഞിന്റെ ജന്മദിനത്തിൽ ഒരു നേരത്തെ ആഹാരം സമ്മാനമായി ഈ കുരുന്നുകൾക്ക് നൽകണം. ഏലീയാവിനെ നടത്തിയ ദൈവം ഓരോ ദിവസവും ഇവരെ നടത്തുന്നു. നിങ്ങളുടെ പ്രാർത്ഥനയിൽ ഇവരെ ഓർക്കുക.

You might also like