കൊവിഡ് രണ്ടാം തരംഗത്തിൽ യുപിയിലെ ആശുപത്രികൾ പാഴാക്കിയത് 10-15 ശതമാനം ഓക്സിജൻ: ഐഐടി കാൺപൂർ

0

 

കൊവിഡ് രണ്ടാം തരംഗത്തിൽ യുപിയിലെ ആശുപത്രികൾ പാഴാക്കിയത് 10-15 ശതമാനം ഓക്സിജനെന്ന് ഐഐടി കാൺപൂർ. ഇത് ഒഴിവാക്കേണ്ടതായിരുന്നു എന്നും ഐഐടി കാൺപൂറിൻ്റെ മേൽനോട്ടത്തിൽ നടത്തിയ പഠനത്തിൽ പറയുന്നു. സംസ്ഥാനത്തെ 57 മെഡിക്കൽ കോളജുകളിലാണ് ഇതുമായി ബന്ധപ്പെട്ട പഠനം നടത്തിയത്.

യുപി സർക്കാർ തന്നെയാണ് പഠനം നടത്താൻ ആവശ്യപ്പെട്ടത്. 45 ദിവസങ്ങൾ കൊണ്ടാണ് പഠനത്തിനാവശ്യമായ വിവരങ്ങൾ ശേഖരിച്ചതെന്ന് ഐഐടി കാൺപൂർ ഡെപ്യൂട്ടി ഡയറക്ടർ മനീന്ദ്ര അഗർവാൾ പറഞ്ഞു. “ആകെ ഓക്സിജൻ സപ്ലേയിൽ 10-15 ശതമാനം വരെ പാഴാക്കിക്കളഞ്ഞതായി ഞങ്ങൾ മനസ്സിലാക്കി. ഓക്സിജനുമായി ബന്ധപ്പെട്ട ഉപകരണങ്ങൾ കൃത്യമായി ഉപയോഗിക്കാത്തതുകൊണ്ട് സംഭവിച്ചതാവാം ഇത്. ഓക്സിജൻ മാസ്കിൽ നിന്നോ നോസിൽ നിന്നോ ഉള്ള ചോർച്ച കൊണ്ടും ഇത് സംഭവിക്കാം. ആരോഗ്യപ്രവർത്തകർ കൂടുതൽ ജാഗ്രത പുലർത്തിയിരുന്നെങ്കിൽ ഇത് ഒഴിവാക്കാമായിരുന്നു.”- അദ്ദേഹം പറഞ്ഞു.

You might also like