TOP NEWS | കശ്മീരിനെയും ലഡാക്കിനെയും വെവ്വേറെ രാജ്യങ്ങളായി അടയാളപ്പെടുത്തി ട്വിറ്റര്‍
കശ്മീരിനെയും ലഡാക്കിനെയും വെവ്വേറെ രാജ്യങ്ങളായി അടയാളപ്പെടുത്തിയ മാപ്പുമായി ട്വിറ്റര്‍. വിവാദ മാപ്പ് പ്രസിദ്ധീകരിച്ചത് ട്വിറ്ററിന്റെ കരിയര്‍ വെബ്സൈറ്റില്‍. പുതിയ ഐ.ടി നിയമങ്ങളുടെ പേരില്‍ കേന്ദ്രസര്‍ക്കാരുമായി പോര് കനക്കുന്നതിനിടെയാണ് വിവാദമാപ്പുമായി ട്വിറ്റര്‍ എത്തിയത്.
ഭൂപടത്തില്‍ ജമ്മുകശ്മീരും ലഡാക്കും വേര്‍പെട്ട നിലയിലാണ് നല്‍കിയിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം ജമ്മു കശ്മീരിലെ ലേ ചൈനയുടെ ഭാഗമാക്കി ഭൂപടം പ്രസിദ്ധീകരിച്ചതിനെതിരെ കേന്ദ്രസര്‍ക്കാര്‍ ശക്തമായ പ്രതിഷേധമറിയിച്ചിരുന്നു.