BREAKING// പാകിസ്താനിലെ ലാഹോർ മാർക്കറ്റിൽ സ്ഫോടനം : പത്തോളം സിലിണ്ടറുകൾ പൊട്ടിത്തെറിച്ചു ; കടകളും വാഹനങ്ങളും കത്തി നശിച്ചു

0

 

BREAKING// പാകിസ്താനിലെ ലാഹോർ മാർക്കറ്റിൽ സ്ഫോടനം : പത്തോളം സിലിണ്ടറുകൾ പൊട്ടിത്തെറിച്ചു ; കടകളും വാഹനങ്ങളും കത്തി നശിച്ചു

ലാഹോർ : പാകിസ്താനിലെ ലാഹോർ ബാർകറ്റ് മാർക്കറ്റിൽ സ്ഫോടനം . ഇന്ന് ഉച്ചയോടെ മാർക്കറ്റിനുള്ളിൽ പത്തോളം സിലിണ്ടറുകൾ പൊട്ടിത്തെറിക്കുകയായിരുന്നു .

സ്‌ഫോടനത്തിൽ നിരവധി കടകളും, വാഹനങ്ങളും കത്തി നശിച്ചു . ആളപായങ്ങളെ കുറിച്ചുള്ള വിശദ വിവരങ്ങൾ പുറത്തു വന്നിട്ടില്ല .നഗരത്തിലെ വാണിജ്യ മേഖലയിലാണ് അതിശക്തമായ സ്ഫോടനം ഉണ്ടായത് . തുടർച്ചായായി ഉണ്ടായ സ്‌ഫോടനങ്ങൾ രക്ഷാപ്രവർത്തനങ്ങളും തടസ്സപ്പെടുത്തിയെന്നാണ് റിപ്പോർട്ട് .പോലീസും ഫയർ ഫോഴ്സ് യൂണിറ്റുകളും സ്ഥലത്തെത്തി . തീ അണയ്ക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.

You might also like