അന്താരാഷ്ട്രം കോവിഡിന്റെ ഡെല്‍റ്റ, ആല്‍ഫ വകഭേദങ്ങളെ ഇനി ഭയക്കേണ്ട; ലോകത്തിനാശ്വാസമായി പുതിയ പഠന റിപ്പോര്‍ട്ട് പുറത്ത്

0

വാഷിംഗ്ടണ്‍: ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ തന്നെ വളരെയധികം ആശങ്കയുയര്‍ത്തിയതായിരുന്നു കോവിഡിന്റെ തുടരെത്തുടരെയുളള വകഭേദമാറ്റം. അതുകൊണ്ടുതന്നെ ഇതിനെ പ്രതിരോധിക്കാനുള്ള പഠനത്തിലായിരുന്നു ലോകരാഷ്ട്രങ്ങള്‍. ഇപ്പോഴിതാ ഒരു ആശ്വാസവാര്‍ത്ത പുറത്തുവന്നിരിക്കുകയാണ്. ഭാരത് ബയോടെക് വികസിപ്പിച്ച ഇന്ത്യന്‍ കോവിഡ് വാക്‌സിനായ കോവാക്‌സിന്‍, കോവിഡ് ഡെല്‍റ്റ, ആല്‍ഫ വകഭേദങ്ങളിലും ഫലപ്രദമാണെന്നാണ് അമേരിക്കന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് കണ്ടെത്തിയിരിക്കുന്നത്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് നടത്തിയ പരീക്ഷണങ്ങളിലാണ് നിര്‍ണായക വിവരങ്ങള്‍ കണ്ടെത്തിയത്.

കോവാക്സിന്‍ സ്വീകരിച്ചവരുടെ ബ്ലഡ് സെറം ഉപയോഗിച്ച്‌ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് നടത്തിയ പഠനങ്ങളിലാണ് ആശ്വാസം തരുന്ന പുതിയ കണ്ടെത്തല്‍. ഈ പഠനങ്ങള്‍ അനുസരിച്ച്‌ കോവാക്സിന്‍ സ്വീകരിച്ച ആളുകളുടെ ശരീരത്തില്‍ B.1.1.7 (ആല്‍ഫ), B.1.617 (ഡെല്‍റ്റ) എന്നീ കോവിഡ് വകഭേദങ്ങള്‍ക്കെതിരായ ആന്‍റിബോഡികള്‍ ഉണ്ടാക്കിയിട്ടുണ്ടെന്നും കണ്ടെത്തി. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് മുമ്ബ് പലതവണ ഇന്ത്യയോടൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. മാത്രവുമല്ല, കോവാക്സിന്‍ വികസിപ്പിച്ചെടുക്കാന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്തിന്റെ ഫണ്ടുകളുടെ സഹായത്തോടെ വികസിപ്പിച്ചെടുത്ത ആഡ്‌ജുവന്‍റും സഹായിച്ചിരുന്നു. ഇതുവരെ ഇന്ത്യയിലും മറ്റ് രാജ്യങ്ങളിലുമായി 25 മില്യണ്‍ ആളുകള്‍ കോവാക്സിന്‍ സ്വീകരിച്ചിട്ടുണ്ട്.

You might also like