അമേരിക്കയില്‍ ഫെഡറല്‍ ജഡ്​ജിയായി ഇന്ത്യന്‍ വംശജയെ നിയമിച്ച്‌ ബൈഡന്‍ ഭരണകൂടം .

0

വാഷിങ്ടണ്‍: അമേരിക്കയില്‍ ഫെഡറല്‍ ജഡ്​ജിയായി ഇന്ത്യന്‍ വംശജയെ നിയമിച്ച്‌ ബൈഡന്‍ ഭരണകൂടം . സര്‍ക്യൂട്ട്​ കോടതി ജഡ്​ജിയായിരുന്ന ഷാലിന ഡി കുമാറിനെയാണ്​ മിഷിഗണ്‍ ചുമ​തലയുള്ള ഫെഡറല്‍ ജഡ്​ജിയായി വൈറ്റ്​ ഹൗസ്​ പ്രഖ്യാപിച്ചത്​.

2007 മുതല്‍ ഓക്​ലന്‍ഡ്​ കൗണ്ടി സിക്​സ്​ത്​ സര്‍ക്യുട്ട്​ കോടതിയില്‍ സേവനമനുഷ്​ഠിച്ചുവരികയായിരുന്നു. സിവില്‍, ക്രിമിനല്‍ കേസുകള്‍ ഇവര്‍ പരിഗണിക്കും. നേരത്തെ 10 വര്‍ഷത്തോളം സ്വകാര്യ മേഖലയില്‍ സേവനം ചെയ്​ത ശേഷമാണ്​ 2007ല്‍ സര്‍ക്കാര്‍ സര്‍വീസിലെത്തിയത്​.

1993ല്‍ മിഷിഗണ്‍ യൂനിവേഴ്​സിറ്റിയിലും 1996ല്‍ ഡെട്രോയിറ്റ്​ യൂനിവേഴ്​സിറ്റിയിലുമായിരുന്നു ഷാലിന വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്.

You might also like