TOP NEWS| അടിയന്തര നടപടികളിലൂടെ ഡെല്‍റ്റ പ്ലസ് വകഭേദത്തെ വരുതിയില്‍ നിര്‍ത്തണമെന്ന് ലോകാരോഗ്യ സംഘടന
വാക്‌സിനേഷന്‍, മാസ്‌ക് ഉള്‍പ്പടെയുള്ള മുന്‍കരുതല്‍ നടപടികള്‍ തുടങ്ങിയവയിലൂടെ കോവിഡിന്റെ ഡെല്‍റ്റ പ്ലസ് വകഭേദത്തെ വരുതിയില്‍ നിര്‍ത്തണമെന്ന് ലോകാരോഗ്യ സംഘടന രാജ്യങ്ങളോട് ആവശ്യപ്പെട്ടു. ഹ്രസ്വകാലത്തെ നടപടികളിലൂടെ ഡെല്‍റ്റ പ്ലസിനെ പിടിച്ചു കെട്ടാനായില്ലെങ്കില്‍ ലോക്ഡൗണ്‍ നടപടികളിലേക്ക് വീണ്ടും പോകേണ്ടി വരുമെന്ന് റഷ്യയിലെ ലോകാരോഗ്യ സംഘടന പ്രതിനിധി മെലിറ്റ വുജ്‌നോവിക് മുന്നറിയിപ്പ് നല്‍കി.