പാക്കിസ്ഥാന്, ബംഗ്ലാദേശ്, ശ്രീലങ്ക എന്നീ രാജ്യങ്ങളിലേക്കുള്ള സര്‍വീസ് എമിറേറ്റ്സ് താത്കാലികമായി നിര്‍ത്തുന്നു
അബുദാബി: കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാന്, ബംഗ്ലാദേശ്, ശ്രീലങ്ക എന്നീ രാജ്യങ്ങളിലേക്ക് ജൂലൈ 15 വരെ എമിറൈറ്റ്സ് സര്‍വീസ് നിര്‍ത്തി വയ്ക്കുന്നു. കോവിഡ് വ്യാപനം തടയുന്നതിനുള്ള യുഎഇ സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ പാലിച്ചാണ് നടപടി.
കഴിഞ്ഞ 14 ദിവസത്തിനുള്ളില്‍ ബംഗ്ലാദേശ്, പാക്കിസ്ഥാന്, ശ്രീലങ്ക എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ച ആരെയും യുഎഇയില്‍ പ്രവശിപ്പിക്കില്ലെന്നും അധികൃതര്‍ അറിയിച്ചു. എന്നാല്‍ യുഎഇ പൗരന്മാര്, യുഎഇ ഗോള്‍ഡന്‍ വീസ കൈവശമുള്ളവര്‍, കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്ന നയതന്ത്ര ദൗത്യങ്ങളിലെ ഉദ്യോഗസ്ഥര്‍ക്ക് എന്നിവര്‍ക്ക് ഇളവുണ്ട്. അതേസമയം, ഇന്ത്യ, പാക്കിസ്ഥാന്, ബംഗ്ലാദേശ്, നേപ്പാള്‍, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലേക്ക് പോകുന്നതില്‍ നിന്നും യുഎഇ തങ്ങളുടെ പൗരന്മാര്ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.