സൗദിയില്‍ ഇഖാമ കാലാവധി കഴിഞ്ഞവര്‍ക്ക് പിഴയില്ലാതെ നാട്ടിലേക്ക് മടങ്ങാം
സൗദിയില്‍ ഇഖാമ കാലാവധി കഴിഞ്ഞവര്‍ക്ക് പിഴയില്ലാതെ നാട്ടിലേക്ക് മടങ്ങാം.രാജ്യത്തെ ലേബര്‍ ഓഫീസുകള്‍ മുഖാന്തരമാണ് ഇത്തരക്കാര്‍ക്ക് എക്‌സിറ്റ് അനുവദിക്കുന്നത്. ഇളവ് പരമാവധി ഉപയോഗപ്പെടുത്താനാണ് ഇന്ത്യന്‍ എംബസിയുടെയും നിര്‍ദേശം.
എന്നാല്‍ ഹുറൂബ്, മത്‌ലൂബ് തുടങ്ങിയ നിയമക്കുരുക്കില്‍ അകപ്പെട്ടവര്‍ക്ക് ഈ ഇളവ് പ്രയോജനപ്പെടുത്താന്‍ സാധിക്കില്ല. ഇവര്‍ അവരുടെ പേരിലുള്ള കേസുകള്‍ പിന്‍വലിച്ചതിന് ശേഷമാണ് ലേബര്‍ ഓഫീസിനെ സമീപിക്കേണ്ടത്. ഗാര്‍ഹിക തൊഴിലാളികള്‍ക്കും പദ്ധതി വഴി നാടണയാന്‍ കഴിയും. അവര്‍ക്ക് നടപടികള്‍ കുറച്ചുകൂടി എളുപ്പമാണെന്നും സാമൂഹ്യ പ്രവര്‍ത്തകര്‍ പറയുന്നു.