ടിപിആർ കുറയ്ക്കാൻ ശക്തമായ നടപടി വേണം; കേരളത്തിന് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

0

തിരുവനന്തപുരം∙ കോവിഡ് കേസുകൾ കുറയ്ക്കാൻ സംസ്ഥാനം ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഏഴു ജില്ലകളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആർ) 10 ശതമാനത്തിനു മുകളിൽ നിൽക്കുന്ന സാഹചര്യത്തിലാണ് ആരോഗ്യ സെക്രട്ടറി രാഗേഷ് ഭൂഷൺ സംസ്ഥാനത്തിനു കത്തയച്ചത്. എല്ലാ ജില്ലകളിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5 ശതമാനത്തിനു താഴെ എത്തിക്കണം. എത്രയും വേഗം നടപടികൾ സ്വീകരിച്ച് കേന്ദ്രത്തിനു റിപ്പോർട്ടു നൽകാനും നിർദേശം നൽകി. കേന്ദ്ര നിർദേശം വന്ന സാഹചര്യത്തിൽ നിലവിലെ ലോക്ഡൗൺ നിയന്ത്രണങ്ങൾ പിൻവലിക്കാനിടയില്ല.

4 ആഴ്ചയായി കേസുകൾ കുറയുന്നുണ്ടെങ്കിലും ജൂലൈ 4 വരെയുള്ള കണക്കെടുത്താൽ ടെസ്റ്റ് പോസിറ്റിവിറ്റി 10.3 ശതമാനത്തിൽ നിൽക്കുന്നത് ഗൗരവകരമാണെന്നു കേന്ദ്രം ചൂണ്ടിക്കാട്ടി. അവസാന 4 ആഴ്ചയിലെ കണക്കു പരിശോധിച്ചാല്‍ രണ്ട് ജില്ലകളിലെങ്കിലും രോഗം വർധിക്കുന്നുണ്ട്. എല്ലാ ജില്ലകളിലും പുതിയ 200 കേസുകൾ റിപ്പോർട്ട് ചെയ്യുന്നു. ജൂൺ 13 മുതൽ ജൂലൈ 4 വരെയുള്ള കണക്കനുസരിച്ച് കൊല്ലം, വയനാട് ജില്ലകളിൽ മരണസംഖ്യ ഉയർന്നു. തൃശൂരിലും മലപ്പുറത്തും ഒരു ആഴ്ച എഴുപതിലേറെ മരണങ്ങൾ റിപ്പോർട്ടു ചെയ്തു. തിരുവനന്തപുരത്ത് മരണനിരക്കു കുറയുന്നുണ്ടെങ്കിലും ജൂൺ 13 മുതൽ ജൂലൈ 4വരെ 111 മരണങ്ങൾ റിപ്പോർട്ടു ചെയ്തത് ആശങ്കയുണ്ടാക്കുന്നതാണ്.

You might also like