BREAKING// സ്വകാര്യ ആശുപത്രിയിലെ ഡോക്ടർക്ക് സിക്ക വൈറസ് സ്ഥിരീകരിച്ചു; ഇതോടെ 22 പേർക്കാണ് വൈറസ് സ്ഥിരീകരിച്ചത്
BREAKING// സ്വകാര്യ ആശുപത്രിയിലെ ഡോക്ടർക്ക് സിക്ക വൈറസ് സ്ഥിരീകരിച്ചു; ഇതോടെ 22 പേർക്കാണ് വൈറസ് സ്ഥിരീകരിച്ചത്
തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിലെ ഡോക്ടർക്ക് സിക്ക വൈറസ് സ്ഥിരീകരിച്ചു. കോയമ്പത്തൂർ ലാബിൽ നടത്തിയ പരിശോധനയിലാണ് സ്വകാര്യ ആശുപത്രിയിലെ ഡോക്ടർക്ക് സിക്ക വൈറസ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് 22 പേർക്കാണ് സിക്ക വൈറസ് സ്ഥിരീകരിച്ചത്.
നേരത്തെ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വൈറോളജി ലാബിൽ നടത്തിയ പരിശോധനയിൽ പൂന്തുറ സ്വദേശിക്ക് സിക്ക വൈറസ് സ്ഥിരീകരിച്ചിരുന്നു. കോയമ്പത്തൂർ ലാബിൽ നടത്തിയ പരിശോധനയിലാണ് ശാസ്തമംഗലം സ്വദേശിനിക്കും സിക്ക സ്ഥിരീകരിച്ചു. 13 പേരുടെ പരിശോധനാഫലം നെഗറ്റീവാണ്.തിങ്കളാഴ്ച മുതലാണ് മെഡിക്കൽ കോളേജിൽ സിക്ക വൈറസ് പരിശോധന ആരംഭിച്ചത്. 15 സാമ്പിളുകളാണ് ആദ്യദിനം പരിശോധിച്ചത്.