TOP NEWS| അന്താരാഷ്ട്ര വിപണിയിൽ എണ്ണവില വീണ്ടും ഉയരുന്നു: ഡെൽറ്റാ വകഭേദ ആശങ്കയിൽ നിക്ഷേപകർ; ഒപെക് പ്ലസിൽ ആശയക്കുഴപ്പം

0

 

ന്യൂയോർക്ക്: യുഎസിലെയും ആഗോള ക്രൂഡ് ഇൻവെന്ററികളിലെയും വിതരണത്തിലെ കുറവും കൊവിഡ് പ്രതിസന്ധികളും കാരണം എണ്ണവില വീണ്ടും ഉയർന്നു.

ജൂണിലെ യുഎസ് പണപ്പെരുപ്പ ഡാറ്റ പ്രതീക്ഷിച്ചതിലും മോശമായതും ക്രൂഡ് വിപണിയെ സ്വാധീനിച്ചു. പണപ്പെരുപ്പ ആശങ്കകൾ നീണ്ടുനിൽക്കുമെന്ന തോന്നൽ വിപണിയിൽ വ്യാപിച്ചിട്ടുണ്ട്. ബ്രെൻറ് ക്രൂഡ് 32 സെൻറ് ഉയർന്ന് 75.48 ഡോളറിലെത്തി. യുഎസ് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് ക്രൂഡ് 13 സെൻറ് ഉയർന്ന് 74.23 ഡോളറിലെത്തി.

You might also like