BREAKING// ഭൂമിയിൽ വൻപ്രളയം വരും, സമുദ്രനിരപ്പ് ഉയരും; പിന്നിൽ വിചിത്ര പ്രതിഭാസം; നാസയുടെ മുന്നറിയിപ്പ്

0

 

ഭൂമിയിൽ വൻപ്രളയം വരും, സമുദ്രനിരപ്പ് ഉയരും; പിന്നിൽ വിചിത്ര പ്രതിഭാസം; നാസയുടെ മുന്നറിയിപ്പ്

വാഷിംഗ്‌ടൺ: ചന്ദ്രന്റെ സഞ്ചാരപഥത്തിലുണ്ടാകുന്ന മാറ്റങ്ങൾ മൂലം ഒൻപത് വർഷങ്ങൾക്കു ശേഷം ഭൂമിയിൽ വൻ പ്രളയങ്ങൾ സംഭവിക്കുമെന്നാണ് ഗവേഷകർ. സമുദ്രനിരപ്പ് കുത്തനെ ഉയരുകയും ഇത് കാരണം 2030 ൽ റെക്കോർഡ് പ്രളയമുണ്ടാകുമെന്ന് നാസ മുന്നറിയിപ്പ് നൽകുന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ആഗോള കാലാവസ്ഥാ വ്യതിയാനം കാരണം ഭൂമിയിൽ പ്രളയങ്ങൾ സംഭവിക്കുന്നുണ്ട്. ഇതിനു പുറമെയാണ് ചന്ദ്രന്റെ ഭ്രമണപഥത്തിലെ ഒരു ‘ചലനം’ കാരണം സമുദ്രനിരപ്പ് ഉയരുന്നതും വിനാശകരവുമായ പ്രളയത്തിലേക്ക് നയിക്കുമെന്നും പുതിയ പഠനം കണ്ടെത്തിയിരിക്കുന്നത്.

നാഷണൽ എയറോനോട്ടിക്സ് ആൻഡ് സ്പേസ് അഡ്മിനിസ്ട്രേഷൻ (നാസ) നടത്തിയ പഠന പ്രകാരം 2030 ന്റെ പകുതിയോടെ ഭൂമിയിൽ വൻ പ്രളയങ്ങൾ സംഭവിച്ചേക്കാമെന്നാണ്. സമുദ്രത്തോട് അടുത്തുകിടക്കുന്ന താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിലാകുമെന്നാണ് പ്രവചനം. വേലിയേറ്റം ഭീകരമായിരിക്കുമെന്നും വെള്ളം ഏറെ ഉയരത്തിൽ പൊങ്ങുമെന്നും പഠന റിപ്പോർട്ടിലുണ്ട്. 18.6 മാസത്തോളം ഈ പ്രതിഭാസം തുടർന്നേക്കും. വേലിയേറ്റങ്ങൾ കൂടുന്നതോടെ മിക്ക ഭൂഖണ്ഡങ്ങളിലും പ്രളയങ്ങൾ പതിവാകും. ഈ പ്രളയങ്ങൾ ലോകത്തെ ഒന്നടങ്കം പ്രതിസന്ധിയിലാക്കാനും സാധ്യതയുണ്ട്. ഇത്തരം ഒരു ദുരന്തത്തെ മുൻകൂട്ടികണ്ടില്ലെങ്കിൽ ജീവിതത്തിനും ഉപജീവനത്തിനും വലിയ തടസ്സമുണ്ടാക്കും. ഹവായ് സർവകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസറായ ഫിൽ തോംസനും സംഘവുമാണ് പഠനറിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

You might also like