TOP NEWS| കുവൈത്തിൽ നിബന്ധന ലംഘിച്ച് ഇഖാമ പുതുക്കിയ ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം

0

 

കുവൈത്തിൽ പ്രായപരിധി നിബന്ധന ലംഘിച്ച് വിദേശികളുടെ ഇഖാമ പുതുക്കി നൽകിയ ഉദ്യോഗസ്ഥർക്കെതിരെ ആഭ്യന്തരമന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചു. അറുപതു വയസ്സ് കഴിഞ്ഞ 157 വിദേശികൾ അനധികൃതമായി ഇഖാമ പുതുക്കിയതായി കണ്ടെത്തിയതിനെ തുടർന്നാണ് വകുപ്പ് തല അന്വേഷണം ആരംഭിച്ചത് .

60 വയസ്സ് പൂർത്തിയായ വിദേശികൾക്ക് അനധികൃതമായി ഇഖാമ പുതുക്കി നൽകിയത് കണ്ടെത്തിയ സാഹചര്യത്തിൽ 35 ജീവനക്കാർക്കെതിരെയാണ് അന്വേഷണം ആരംഭിച്ചത്. 157 വിദേശികളുടെ താമസാനുമതിയാണ് പ്രായപരിധി നിബന്ധനമറികടന്നു പുതുക്കിയത് . ഇതിൽ നാലുപേർക്ക് മൂന്നുവർഷത്തേക്കാണ് വർക്ക് പെർമിറ്റ് പുതുക്കി നൽകിയത്. 27 പേർക്ക് രണ്ടുവർഷത്തേക്കും ബാക്കിയുള്ളവർക്ക് ഒരു വർഷത്തേക്കും പുതുക്കി നൽകി.

You might also like