പത്താം ക്ലാസ് പരീക്ഷാഫലം ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് പ്രഖ്യാപിക്കും

0

തിരുവനന്തപുരം: കേരള പരീക്ഷ ഭവന്‍ ഇന്ന് പത്താം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിക്കും. ഔദ്യോഗിക വിവരമനുസരിച്ച്‌ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ഉച്ചയ്ക്ക് 2 മണിക്ക് ഫലം ഔദ്യോഗികമായി പ്രഖ്യാപിക്കും. അതിനുശേഷം വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ സ്കോറുകള്‍ പരിശോധിക്കാം. keralapareeksahabhavan.in, sslcexam.kerala.gov.in, results.kite.kerala.gov.in, results.kerala.nic.in, prd.kerala.gov.in, keralaresults.nic.in. എന്നിവയിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ സ്‌കോറുകള്‍ പരിശോധിക്കാം.

ഫലങ്ങള്‍ പ്രഖ്യാപിച്ച ശേഷം, സൂക്ഷ്മപരിശോധന പ്രക്രിയയെക്കുറിച്ചും കമ്ബാര്‍ട്ട്മെന്റ് പരീക്ഷയെക്കുറിച്ചും ബോര്‍ഡ് അറിയിക്കും. എസ്‌എസ്‌എല്‍സി ടോപ്പര്‍മാരെ ബോര്‍ഡ് പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കോവിഡ് -19 പകര്‍ച്ചവ്യാധികള്‍ക്കിടയില്‍ ഈ വര്‍ഷം ബോര്‍ഡ് പരീക്ഷ നടത്തിയ ഏതാനും സംസ്ഥാനങ്ങളില്‍ കേരളവും ഉള്‍പ്പെടുന്നു. നാലരലക്ഷത്തോളം കുട്ടികളാണ് പരീക്ഷ എഴുതിയത്.

കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് രണ്ടുഘട്ടങ്ങളായാണ് പരീക്ഷ പൂര്‍ത്തിയാക്കിയത്. സ്കൂളുകളില്‍ നേരിട്ട് ക്ലാസുകള്‍ ഇല്ലാതെയായിട്ട് രണ്ടാമത്തെ തുടര്‍ച്ചയായ അധ്യയന വര്‍ഷമാണിത്. പ്ലസ് വണ്‍ പ്രവേശനം നടന്നാലും ക്ലാസുകള്‍ ഓണ്‍ലൈനായി മാത്രമേ നടത്താനാവൂ.

ടിഎച്ച്‌എസ്‌എല്‍സി, ടിഎച്ച്‌എസ്‌എല്‍സി (ഹിയറിങ് ഇംപെയേഡ്), എസ്‌എസ്‌എല്‍സി (ഹിയറിങ് ഇംപെയേഡ്), എഎച്ച്‌എസ്‌എല്‍സി പരീക്ഷകളുടെ ഫലവും പ്രഖ്യാപിക്കും. പരീക്ഷാബോര്‍ഡ് യോഗം ചേര്‍ന്ന് ഫലത്തിന് ഇന്നലെ അംഗീകാരം നല്‍കി.

∙ എസ്‌എസ്‌എല്‍സി ഫലം അറിയാന്‍:

http://keralapareekshabhavan.in, https://sslcexam.kerala.gov.in, www.results.kite.kerala.gov.in, www.prd.kerala.gov.in, www.result.kerala.gov.in, examresults.kerala.gov.in, http://results.kerala.nic.in, www.sietkerala.gov.in.

∙ എസ്‌എസ്‌എല്‍സി (എച്ച്‌ഐ): http://sslchiexam.kerala.gov.in

∙ ടിഎച്ച്‌എസ്‌എല്‍സി (എച്ച്‌ഐ): http:/thslchiexam.kerala.gov.in

∙ ടിഎച്ച്‌എസ്‌എല്‍സി: http://thslcexam.kerala.gov.in

∙ എഎച്ച്‌എസ്‌എല്‍സി: http://ahslcexam.kerala.gov.in

‘സഫലം 2021’ എന്ന മൊബൈല്‍ ആപ് വഴിയും ഫലമറിയാം.

You might also like