പാസ്റ്റർ ഡോ. കെ വി ജോൺസൺ നിത്യതയിൽ ചേർക്കപ്പെട്ടു.

0

ബാംഗ്ലൂർ: ശീലോഹാം മിഷൻ & മിനിസ്ട്രീസ് പ്രസിഡൻ്റും കർണാടക യുണെറ്റഡ് പെന്തക്കോസ്ത് ഫെലോഷിപ്പ് സെക്രട്ടറിയുമായ പാസ്റ്റർ ഡോ. കെ.വി ജോൺസൺ നിത്യതയിൽ ചേർക്കപ്പെട്ടു. രണ്ടാഴ്ച്ച മുമ്പ് ആന്തരിക ശസ്ത്രക്രിയ്ക്ക് വിധേയനായ പാസ്റ്ററുടെ ആരോഗ്യസ്ഥിതി പെട്ടന്ന് വഷളാകുകയായിരുന്നു. ഇടയ്ക്ക് നേരിയ പുരോഗതി ഉണ്ടായിരുന്നു എങ്കിലും വീണ്ടും രോഗവ്യാപനം കൂടിക്കൊണ്ടിരുന്നു.

കഴിഞ്ഞ മൂന്ന് ദിവസമായ് ഭവനത്തിൽ വിശ്രമിക്കുകയായിരുന്നു. ഇന്ന് (13-07-2021) വൈകിട്ട് 4 മണിയോടുകൂടി അന്ത്യം സംഭവിക്കുകയായിരുന്നു.

ദീർഘ 25ൽ പരം വർഷങ്ങളായ് കർണാടകയിൽ സഭാ പ്രവർത്തനം നടത്തുന്ന ദൈവദാസനാന് പാസ്റ്റർ ജോൺസൺ.

ഭാര്യ ഡോ. ജ്യോതി ജോൺസൺ, മക്കൾ: ജെമി ജോൺസൺ, ജോനാഥാൻ ജോൺസൺ

You might also like