TOP NEWS| എ.ജി മലയാളം ഡിസ്ട്രിക്ട് ചാരിറ്റി ഡിപ്പാർട്ടുമെന്റ്: തയ്യൽ മെഷീനുകൾ വിതരണം ചെയ്തു

0

 

എ.ജി മലയാളം ഡിസ്ട്രിക്ട് ചാരിറ്റി ഡിപ്പാർട്ടുമെന്റ്: തയ്യൽ മെഷീനുകൾ വിതരണം ചെയ്തു.

 

പുനലൂർ: തയ്യൽ തൊഴിൽ പരിശീലനം പൂർത്തിയാക്കിയ തൊഴിൽ രഹിതരായ 15 പേർക്ക് തയ്യൽ മെഷീനുകൾ വിതരണം ചെയ്ത് ഏ.ജി. മലയാളം ഡിസ്ട്രിക്ട് ചാരിറ്റി ഡിപ്പാർട്ടുമെന്റ് മാതൃകയായി. നിരവധി പേർക്ക് തൊഴിൽ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന കൊവിഡ് പശ്ചാത്തലത്തിൽ ഏ.ജി. മലയാളം ഡിസ്ട്രിക്ടിലെ മൂന്നു മേഖലകളിലായി നിർധനരായ 15 പേർക്കാണ് തയ്യൽ മെഷീനുകൾ വിതരണം ചെയ്തത്. പുനലൂർ അസംബ്ലീസ് ഓഫ് ഗോഡ് സഭാസ്ഥാനത്ത് നടന്ന സംസ്ഥാന തല വിതരണോദ്ഘാടനം പുനലൂർ നഗരസഭ ചെയർപേഴ്സൺ നിമ്മി എബ്രാഹാം നിർവ്വഹിച്ചു. ഏ.ജി. മലയാളം ഡിസ്ട്രിക്ട് സൂപ്രണ്ട് റവ.ഡോ.പി.എസ്. ഫിലിപ്പ് സമർപ്പണ പ്രാർത്ഥന നടത്തി. മേഖലാ തല വിതരണോദ്ഘാനം എ.ജി. പേയാട് സഭയിൽ നടന്നു. മലയാളം ഡിസ്ട്രിക്ട് ട്രഷറാർ റവ. എ. രാജൻ ഉദ്ഘാടനം നിർവ്വഹിച്ചു. ചരിറ്റി കൺവീനർ റവ.ഡോ.എം.ഡി. തോമസ്കുട്ടി അദ്ധ്യക്ഷത വഹിച്ചു. റവ. ജോൺസൻ ജി സാമുവൽ, റവ. അലക്സാണ്ടർ സാമുവൽ, റവ. റോബിൻസൺ, റവ.ഡോ.ഡി. കുഞ്ഞുമോൻ , റവ. സനൽകുമാർ ,ബ്രദർ എം.എ. സാബു തുടങ്ങിയവർ ആശംസ പ്രസംഗം നടത്തി. ന്യൂയോർക്ക് ക്രൈസ്റ്റ് ഏ.ജി. ചർച്ച്, വിഴവൂർ സഭാംഗമായ ബ്രദർ പി.ജെ. വിൻസെന്റ് എന്നിവരാണ് മെഷീനുകൾ സ്പോൺസർ ചെയ്തത്. ചാരിറ്റി ഡിപ്പാർട്ടുമെന്റ് ഡയറക്ടർ ബ്രദർ ജോർജ് വി.എബ്രഹാമിന്റെ ശ്രമഫലമായാണ് ന്യൂയോർക്ക് ക്രൈസ്റ്റ് ഏ.ജി. ചർച്ച് ഈ ഉദ്യമം ഏറ്റെടുത്തത്.ബ്രദർ ജോർജ് വി.എബ്രഹാം,ന്യൂയോർക്ക് ക്രൈസ്റ്റ് എ.ജി. ചർച്ച് ശുശ്രൂഷകൻ റവ.ജോർജ് പി.ചാക്കോ, കോ – ഓഡിനേറ്റർ റവ.ജെയിംസ് ചാക്കോ, ബ്രദർ പി.ജെ. വിൻസെന്റ് എന്നിവർക്ക് ചാരിറ്റി കൺവീനർ നന്ദി അറിയിച്ചു. ബ്രദർ ജോർജ് വി.എബ്രഹാം (ന്യൂയോർക്ക് ),ഡയറക്ടർആയും

റവ.ഡോ.എം.ഡി. തോമസ്കുട്ടി, കൺവീനർ ആയും ബ്രദർ ശീലാസ് കുട്ടി, ബ്രദർ പി.എം. മാത്യു, ബ്രദർ സാംസൺ പത്തനാപുരം, ബ്രദർ പി.ജെ. വിൻസെന്റ് (വിഴവൂർ) എന്നിവരും ആണ് ഏ.ജി. മലയാളം ഡിസ്ട്രിക്ട് ചാരിറ്റി ഡിപ്പാർട്ടുമെന്റിനു നേതൃത്വം നൽകുന്നത്.

You might also like