TOP NEWS| 3100 വർഷം പഴക്കമുള്ള ബൈബിളിലെ ന്യായാധിപന്റെ മേലെഴുത്തു കണ്ടെത്തി പുരാവസ്തുഗവേഷകർ

0

 

3100 വർഷം പഴക്കമുള്ള ബൈബിളിലെ ന്യായാധിപന്റെ മേലെഴുത്തു കണ്ടെത്തി പുരാവസ്തുഗവേഷകർ

യിസ്രായേൽ : ബൈബിളിലെ ന്യായാധിപനായ യെരുബ്ബാലിന്റെ മേലെഴുത്ത് കണ്ടെത്തി ഗവേഷകർ. യിസ്രായേലിന്റെ തെക്കൻ പ്രദേശമായ കാര്യത്ത് ഗാട്ടിനടുത്ത് കിർബ്ബാത്ത് എറായിയിൽ ഗവേഷകർ നടത്തിയ ഖനനത്തിലാണ് കളിമൺ പാത്രത്തിന്മേൽ കൊത്തിയിരിക്കുന്ന മേലെഴുത്ത് ലഭിച്ചത്. പത്തൊൻപതാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് പുരാവസ്തു ഗവേഷകർ നടത്തിയ ഗവേഷണത്തിൽ BC പത്താം നൂറ്റാണ്ടിലെ ദാവീദ് രാജാവിന്റെ കാലഘട്ടത്തിലെ ശേഷിപ്പുകൾ കണ്ടെത്തിയിരുന്നു. എന്നാൽ ഇവിടെ വീണ്ടും നടത്തിയ ഖനനത്തിലാണ് ഒരു കോട്ടയ്ക്ക് സമാനമായ ആറ് മുറികൾ മാത്രമുള്ള ഒരു ചെറിയ പുരാതനഗ്രാമത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. BC 12 – 11 നൂറ്റാണ്ടുകളിലെ എഴുത്തുകൾ വളരെ വിരളമായി മാത്രമേ കണ്ടെത്താൻ കഴിഞ്ഞിട്ടുള്ളു.

You might also like