TOP NEWS| ‘വളര്‍ത്തുമൃഗങ്ങള്‍ക്ക് ലൈസന്‍സ് വേണം’; ആറുമാസത്തിനകം ലൈസന്‍സ് എടുക്കാന്‍ ഹൈക്കോടതി ഉത്തരവ്
കൊച്ചി: വളർത്ത് മൃഗങ്ങൾക്ക് ലൈസൻസ് എടുക്കണമെന്ന് ഹൈക്കോടതി. വീട്ടിൽ മൃഗങ്ങളെ വളർത്തുന്നവർ ആറ് മാസത്തിനകം ലൈസൻസ് എടുക്കണമെന്നാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്‍റെ ഇടക്കാല ഉത്തരവ്. തദ്ദേശ സ്ഥാപനങ്ങളിൽ രജിസ്റ്റർ ചെയ്ത് വേണം ലൈസന്‍സ് എടുക്കാന്‍. ഇക്കാര്യം വ്യക്തമാക്കി തദ്ദേശ സ്ഥാപനങ്ങൾ പൊതു നോട്ടീസ് പുറപ്പെടുവിക്കണം. ഇത് സംബന്ധിച്ച് സംസ്ഥാന സർക്കാർ നിർദേശം നൽകണമെന്നും കോടതി ഉത്തരവിട്ടു.