TOP NEWS| കുവൈത്തിൽ 60 കഴിഞ്ഞ വിദേശികൾക്ക് നിബന്ധനകളോടെ ഇഖാമ പുതുക്കാം

0

 

കുവൈത്തിൽ 60 വയസ്സിന് മുകളിൽ പ്രായമുള്ള, ബിരുദമില്ലാത്ത വിദേശികൾക്ക് കർശന വ്യവസ്ഥയോടെ ഇഖാമ പുതുക്കി നൽകും. 2000 ദിനാര്‍ വാര്‍ഷിക ഫീസ് , ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ എന്നീ വ്യവസ്ഥകളോടെ താമസാനുമതി പുതുക്കി നൽകാനാണ് തീരുമാനം .

2000 ദിനാർ വാർഷിക ഫീസ് ഈടാക്കി അറുപതു കഴിഞ്ഞ ബിരുദമില്ലാത്തവരുടെ തൊഴിൽ പെർമിറ്റ് പുതുക്കാൻ മാൻ പവർ അതോറിറ്റി ഡയറക്ടർ ബോർഡ് അനുമതി നൽകിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു . ഇഖാമ പുതുക്കുമ്പോഴുള്ള ആരോഗ്യ ഇൻഷുറൻസ് തുക ഇതിന് പുറമെയാണ്. ഇൻഷുറൻസ് പ്രീമിയം സംബന്ധിച്ച വിവരങ്ങൾ ലഭ്യമായിട്ടില്ല.

You might also like