TOP NEWS| നിയന്ത്രണ രേഖയിലെ സുരക്ഷാ മാറ്റം; ചൈനയ്ക്ക് മുന്നറിയിപ്പുമായി ഇന്ത്യ

0

 

ലഡാക്ക് അതിര്‍ത്തിയിലെ നിയന്ത്രണ രേഖയിലെ തല്‍സ്ഥിതിയില്‍ മാറ്റം വരുന്നത് അംഗീകരിക്കാനാകില്ലെന്ന് മുന്നറിയിപ്പ് നല്‍കി ഇന്ത്യ. ഷാങ്ഹായ് സഹകരണ ഉച്ചകോടിയുടെ ഭാഗമായി ചൈനീസ് വിദേശകാര്യ മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ഡോ.എസ് ജയ്ശങ്കറാണ് നിലപാട് ആവര്‍ത്തിച്ചത്.

പൂര്‍ണമായി സമാധാനം ഉറപ്പുവരുത്താന്‍ നിലവിലെ പ്രശ്നങ്ങള്‍ എത്രയും വേഗം പരിഹരിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു. പാംഗോങ്സോ തടാക മേഖലയില്‍ നിന്ന് പിന്‍വാങ്ങുന്നതുമായി ബന്ധപ്പെട്ട് ഫെബ്രുവരിയില്‍ ഉണ്ടാക്കിയ ധാരണ ഉദ്ധരിച്ചുകൊണ്ടായിരുന്നു ജയശങ്കര്‍ പ്രശ്ന പരിഹാരത്തിന് ആവശ്യപ്പെട്ടത്.

You might also like