TOP NEWS| തീവ്രത കുറഞ്ഞെങ്കിലും മഴ തുടരും; മത്സ്യ തൊഴിലാളികള്‍ കടലിൽ പോകരുത്
സംസ്ഥാനത്ത് മഴയുടെ തീവ്രത കുറഞ്ഞു. ബംഗാള്‍ ഉള്‍ക്കടലിലും അറബിക്കടലിലും രൂപം കൊണ്ട ന്യൂനമര്‍ദ്ദം ദുര്‍ബലമായെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അറബിക്കടലില്‍ മണ്‍സൂണ്‍ കാറ്റ് ശക്തമാണെങ്കിലും, കൊങ്കണ്‍ തീരത്താണ് ഇതിന്‍റെ സ്വാധീനം ഇപ്പോഴുള്ളത്.