താലിബാന്‍ തീവ്രവാദികളെ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് അഫ്ഗാനിസ്ഥാന് അയല്‍രാജ്യത്തിന്റെ ഭീഷണി

0

കാബൂള്‍: അഫ്ഗാനിസ്ഥാന് നിരന്തരം ഭീഷണിയായി കൊണ്ടിരിക്കുന്ന താലിബാന്‍ തീവ്രവാദികള്‍ക്കെതിരെ ഏത് രീതിയിലുള്ള ആക്രമണം നടത്തിയാലും തിരിച്ചടിയുണ്ടാകുമെന്ന് പാകിസ്ഥാന്‍ വ്യോമസേന ഭീഷണിമുഴക്കിയതായി അഫ്‌ഗാനിസ്ഥാന്‍ ഉപരാഷ്ട്രപതി അമ്രുള്ള സലേ. “താലിബാനെ സ്പിന്‍ ബോള്‍ഡാക്ക് പ്രദേശത്ത് നിന്ന് പുറത്താക്കാനുള്ള ഏതൊരു നീക്കത്തെയും പാകിസ്ഥാന്‍ വ്യോമസേന നേരിടുകയും പിന്തിരിപ്പിക്കുകയും ചെയ്യുമെന്ന് പാകിസ്ഥാന്‍ വ്യോമസേന അഫ്ഗാന്‍ സൈന്യത്തിനും വ്യോമസേനയ്ക്കും ഔദ്യോഗിക മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്,”

അന്താരാഷ്ട്ര തലത്തില്‍ ഒരുപാട് പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചേക്കാവുന്ന ഈ വെളിപ്പെടുത്തലിന് പക്ഷേ സലേ തെളിവുകളൊന്നും നല്‍കിയിട്ടില്ല. അടുത്തിടെയായി പാകിസ്ഥാന്‍ വ്യോമസേന താലിബാന് പലയിടങ്ങളിലും സഹായങ്ങള്‍ ചെയ്തുകൊടുക്കുന്നുണ്ടെന്ന് അറിയിച്ചു. “അഫ്ഗാന്‍ കമാന്‍ഡോകള്‍ നിമ്രോസിലെ ചഖന്‍സൂര്‍ പ്രദേശത്തെ താലിബാനില്‍ നിന്ന് വീണ്ടെടുത്തു. എല്ലാ തീവ്രവാദികളെയും കൊന്നൊടുക്കി. പാകിസ്ഥാന് വിഴുങ്ങാന്‍ സാധിക്കുന്നതിനേക്കാളും അഫ്ഗാനിസ്ഥാന്‍ വളരെ വലുതാണ്,” അഫ്ഗാന്‍ ഉപരാഷ്ട്രപതി പറഞ്ഞു.

You might also like