BREAKING// ചൈനയിൽ ഒരാൾക്ക് എച്ച്5എൻ6 വകഭേദത്തിലുള്ള പക്ഷിപ്പനി സ്ഥിരീകരിച്ചു

0

 

ചൈനയിൽ 55കാരന് എച്ച് 5 എൻ 6 വകഭേദത്തിലുള്ള പക്ഷിപ്പനി സ്ഥിരീകരിച്ചതായി റിപ്പോർട്ട്​. തെക്കുപടിഞ്ഞാറൻ പ്രവിശ്യയായ സിചുവാനിലെ ബസോങിൽ നിന്നുള്ള ഇയാളെ ജൂലൈ ആറിനാണ് പനി ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് ചൈന സെൻട്രൽ ടെലിവിഷൻ റിപ്പോർട്ട് ചെയ്തു.

നിലവിൽ രോഗം ബാധിച്ചയാൾ ആശുപത്രിയിലാണ്​. അദ്ദേഹം താമസിക്കുന്ന ഭാഗത്തെ സമീപ പ്രദേശങ്ങളിൽ കോഴി ഫാമുകളുണ്ടായിരുന്നതായും ​മാധ്യമങ്ങളുടെ റിപ്പോർട്ടിൽ പറയുന്നു. മനുഷ്യർക്കിടയിൽ ഈ രോഗം വലിയ തോതിൽ പകരാനുള്ള സാധ്യത കുറവാണെന്നും വിദ​ഗ്ധർ പറയുന്നു.

You might also like