TOP NEWS| ഇന്ധന വിലവർധന: എണ്ണ ഉൽപാദക രാജ്യങ്ങളുമായി ഫോണിൽ ബന്ധപ്പെട്ട് പെട്രോളിയം മന്ത്രി
രാജ്യത്ത് ഇന്ധനവില അതിരൂക്ഷമായി ഉയരുന്നതിനിടെ എണ്ണ ഉൽപാദക രാഷ്ട്രങ്ങളുമായി ഫോണിൽ ബന്ധപ്പെട്ട് പുതിയ പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി. ഖത്തറിലെ ഊർജ്ജ വകുപ്പ് മന്ത്രിയുമായി നേരത്തെ ഹർദീപ് സിംഗ് പുരി സംസാരിച്ചിരുന്നു. ഉപഭോക്താക്കൾക്ക് താങ്ങാനാവുന്ന വിധത്തിൽ ഇന്ധനവില കുറയ്ക്കുന്നതിന് ഇത് സഹായകരമാകുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.