കനത്ത മഴയ്ക്കിടെ കൊച്ചിയില്‍ മൂന്നു നിലകളുള്ള വീട് തകര്‍ന്നു ; അയല്‍വാസികളുടെ സമയോചിതമായ ഇടപെടല്‍ വന്‍ അപകടം ഒഴിവാക്കി

0

കളമശ്ശേരി : കളമശേരിയില്‍ കനത്ത മഴയ്ക്കിടെ വീടു ചെരിഞ്ഞു. മൂന്നു നിലകളുള്ള വീടു തകരുന്നതു ശ്രദ്ധയില്‍ പെട്ട അയല്‍വാസികള്‍ പെട്ടെന്ന് ഇടപെട്ടു വീടിനുള്ളില്‍ ഉണ്ടായിരുന്നവരെ പെട്ടെന്നു പുറത്തെത്തിച്ചതിനാല്‍ വന്‍ അപകടം ഒഴിവായി. അകത്തെ ഭീത്തികള്‍ മൊത്തം തകര്‍ന്നിട്ടുണ്ട്.

കൂനംതൈ ബീരാക്കുട്ടി റോഡില്‍ പൂക്കൈതയില്‍ ഹംസയുടെ വീടാണ് ഇന്നു രാവിലെ ആറുമണിയോടെ പൂര്‍ണമായും ചെരിഞ്ഞ് മറ്റൊരു വീടിനു മുകളില്‍ തങ്ങിനില്‍ക്കുന്നത്. സംഭവ സമയത്ത് വീട്ടുടമസ്ഥരായ അമ്മയും മകളുമാണ് അകത്തുണ്ടായിരുന്നത്. ഗൃഹനാഥന്‍ രാവിലെ തന്നെ പുറത്തു പോയിരുന്നു.

മെറ്റല്‍ ഇറക്കുമ്ബോള്‍ ഉള്ളതുപോലെയുള്ള ശബ്ദം കേട്ട് ശ്രദ്ധിച്ച നാട്ടുകാരാണ് വീടു ചെരിയുന്നത് തിരിച്ചറിഞ്ഞത്. ഉടന്‍ തന്നെ ഇവര്‍ ആളുകളെ പുറത്തെത്തിച്ചു. സംഭവം അറിഞ്ഞ് ജനപ്രതിനിധികളും പോലീസും സ്ഥലത്തെത്തിയിട്ടുണ്ട്. പൂര്‍ണമായും തകര്‍ന്ന വീടു പൊളിച്ചു നീക്കുന്നതിനാണ് ശ്രമം. സമീപത്തെ വീടിനു കാര്യമായ ക്ഷതം സംഭവിച്ചിട്ടില്ല എന്നാണ് അറിയുന്നത്.

You might also like