TOP NEWS| സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു, വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്; ജാഗ്രത നിർദേശം

0

 

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു, ആലപ്പുഴ ജില്ലയിൽ പുലർച്ചെ മുതൽ ഇടവിട്ട് ശക്തമായ മഴ തുടരുകയാണ്; ജാഗ്രത നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. ഏഴുജില്ലകളില്‍ യെലോ അലേര്‍ട് പ്രഖ്യാപിച്ചു. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, വയനാട് ജില്ലകളിലാണ് ജാഗ്രതാ നിര്‍ദേശം. ജലനിരപ്പുയര്‍ന്നതിനാല്‍ പെരിങ്ങല്‍ക്കുത്ത് ഡാം ഉച്ചയോട തുറക്കും. ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം.

ആലപ്പുഴ ജില്ലയിൽ പുലർച്ചെ മുതൽ ഇടവിട്ട് ശക്തമായ മഴ തുടരുകയാണ്. താഴ്ന്ന പ്രദേശങ്ങളിൽ ഒഴുകിപ്പോകാനാവാതെ വെള്ളം കെട്ടിക്കിടക്കുന്നുണ്ട്. കുട്ടനാട്ടിലെ ജലാശയങ്ങളിൽ ജലനിരപ്പ് നേരിയ തോതിൽ ഉയർന്നു. എ.സി.റോഡിലെ ചില ഭാഗങ്ങളിൽ വെള്ളക്കെട്ടുണ്ടെങ്കിലും യാത്രാ തടസമില്ല. ആശങ്ക ഉയര്‍ത്തി ഇടുക്കി ജില്ലയുടെ മലയോര മേഖലയിൽ അടക്കം മഴ ശക്തമായി തുടരുകയാണ്.

ഇതുവരെ മഴക്കെടുതികൾ റിപ്പോർട്ട് ചെയ്തിട്ടില്ല. എറണാകുളം തിരുവനന്തപുരം ജില്ലകളിലും മഴ ശക്തമാണ്. കാസര്‍കോട് രാത്രി മുഴുവന്‍ ശക്തമായ മഴ തുടര്‍ന്നു. കനത്ത മഴയില്‍ കോതമംഗലം മണികണ്ഠന്‍ചാല്‍ കുടമുണ്ട പാലത്തില്‍ വെള്ളം കയറി. ഗതാഗതം തടസപ്പെട്ടു.

You might also like