കൊവിഡ് ഡെൽറ്റ വേരിയന്റ് ഭീതിപടർത്തിയതോടെ ഓസ്‌ട്രേലിയയുടെ രണ്ട് പ്രധാന നഗരങ്ങളും ഇപ്പോൾ ലോക്ക്ഡൗണിൽ
നിയന്ത്രണാതീതമായി പടരുന്ന കൊവിഡ് ഡെൽറ്റ വേരിയന്റ് ഭീതിപടർത്തിയതോടെ ഓസ്‌ട്രേലിയയുടെ രണ്ട് പ്രധാന നഗരങ്ങളും ഇപ്പോൾ ലോക്ക്ഡൗണിലാണ്.
മഹാമാരി തുടങ്ങിയതിന് ശേഷം ഇതാദ്യമായാണ് രണ്ട് പ്രമുഖ ഓസ്‌ട്രേലിയൻ നഗരങ്ങളും ഒരേ സമയം ലോക്ക്ഡൗണിലാകുന്നത്. ഇതോടെ അപകടകാരിയായ ഡെൽറ്റ വേരിയന്റിന്റെ വ്യാപനം തടയാൻ 12 കോടി ജനങ്ങളാണ് വീടിനുള്ളിൽ കഴിയുന്നത്.
അതായത് ആകെ 26 മില്യൺ ജനസംസംഘ്യയുള്ള ഓസ്‌ട്രേലിയയുടെ 40 ശതമാനത്തിലധികം പേരാണ് ഇപ്പോൾ ലോക്ക്ഡൗണിൽ.
തുടക്കം മുതൽ കൊവിഡ് ഏറ്റവും കൂടുതൽ പിടിമുറുക്കിയത് വിക്ടോറിയയെയാണ്. പ്രീമിയർ ഡാനിയേൽ ആൻഡ്രൂസ് സൂചിപ്പിക്കുന്ന കൊറോണയെന്ന ‘ദുഷ്ടനായ ശത്രുവിനെ’ (wicked enemy) തുരത്താൻ ഇടയ്ക്കിടെ കർശന ലോക്ക്ഡൗൺ നടപ്പാക്കുന്ന വിക്ടോറിയയ്ക്കിത് അഞ്ചാമത്തെ ലോക്ക്ഡൗൺ ആണ്.
സിഡ്‌നിയിൽ ജൂൺ പകുതി മുതൽ പടർന്നു പിടിക്കുന്ന ഡെൽറ്റ വേരിയന്റാണ് ഇപ്പോൾ വിക്ടോറിയയ്ക്കും ഭീഷണിയായിരിക്കുന്നത്. സിഡ്‌നിയിൽ മൂന്നാഴ്ചക്കുള്ളിൽ അതിവേഗമാണ് കേസുകൾ കൂടിയത്. രണ്ട് മരണങ്ങളും സംസ്ഥാനത്ത് സ്ഥിരീകരിച്ചു.
ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ രണ്ട് സംസ്ഥാനങ്ങളും ലോക്ക്ഡൗണിലാണെങ്കിലും, ഇരു സംസ്ഥാനങ്ങളിലെയും ലോക്ക്ഡൗൺ പല കാരണങ്ങൾകൊണ്ടും വ്യത്യസ്‍തമാണ്.