ഒമാനില്‍ കാറ്റിലും മഴയിലും മൂന്നുപേരെ കാണാതായി
മസ്‌കറ്റ്: ഒമാനില്‍ കൊടുങ്കാറ്റിലും പ്രളയത്തിലും വന്‍ നാശനഷ്ടം. തെക്കുകിഴക്കന്‍ ഗവര്‍ണറേറ്റിലുണ്ടായ കാറ്റിലും മഴയിലും മൂന്നുപേരെ കാണാതായി.
ഒരു സ്ത്രീ ഉള്‍പ്പെടെ മൂന്നു പേരാണ് മല വെള്ളപ്പാച്ചിലില്‍ അകപ്പെട്ടത്. ഇവര്‍ക്കായുള്ള തെരച്ചില്‍ ഊര്ജിതമാക്കിയെന്ന് സിവില്‍ ഡിഫന്‍സിന്റെ അറിയിപ്പില്‍ പറയുന്നു. പേമാരിയും കാറ്റും മൂലം റോഡില്‍ ഗതാഗതം ഏറെക്കുറെ സ്തംഭിച്ച അവസ്ഥയിലാണ് .