BREAKING// യൂറോപ്പിനെ കണ്ണീരിലാഴ്ത്തി മഹാ പ്രളയം; ഇതുവരെ 150ലേറെ മരണം

0

 

യൂറോപ്പിനെ മുഴുവൻ ദുരിതത്തിലാക്കിയ വെള്ളപ്പൊക്കത്തിൽ ഇതുവരെ 150 പേരെങ്കിലും മരിച്ചതായി റിപ്പോർട്ട്. മിക്ക മരണങ്ങളും റിപ്പോർട്ട് ചെയ്തത് കിഴക്കൻ ജർമനിയിലാണ്. ജർമനിയിൽ മാത്രം 108 പേരാണ് ഇതുവരെ പ്രളയത്തിൽ മരിച്ചത്. ബെൽജിയത്തിൽ 23 പേരും മരിച്ചു.

”മരണത്തിന്റെ പ്രളയമെന്നാണ്’ ജർമനിയിലെ ഒരു പത്രം ഈ പ്രളയത്തെ വിശേഷിപ്പിച്ചത്. ചില പ്രദേശങ്ങളിൽ തെരുവുകളും വീടുകളും പൂർണമായും വെള്ളത്തിൽ മുങ്ങിയിരുന്നു. പ്രളയ കുത്തൊഴുക്കിൽ മിക്കയിടത്തും കാറുകൾ ഒഴുകിപ്പോയി. ചില പ്രദേശങ്ങളുമായി ഇപ്പോഴും പൂർണമായി ബന്ധം വിഛേദിപ്പിക്കപ്പെട്ടിരിക്കുകയാണ്.

You might also like