TOP NEWS| കർണാടകയിൽ മെഡിക്കൽ, ഡെന്റൽ കോളേജുകൾ അടിയന്തരമായി തുറക്കാൻ നിർദ്ദേശം; പ്രവേശനം വാക്സിൻ എടുത്തവർക്ക് മാത്രം

0

 

ബെംഗളൂരു: സംസ്ഥാനത്തെ എല്ലാ മെഡിക്കൽ, ഡെന്റൽ കോളേജുകളും അടിയന്തരമായി തുറക്കാൻ കർണാടക സർക്കാർ വെള്ളിയാഴ്ച നിർദ്ദേശം നൽകി. “സംസ്ഥാനത്തെ എല്ലാ മെഡിക്കൽ, ഡെന്റൽ, ആയുഷ്, മറ്റ് അനുബന്ധ ആരോഗ്യ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഉടൻ തന്നെ തുറക്കാനാണ് സർക്കാരിന്റെ തീരുമാനം” എന്ന് കർണാടക ആരോഗ്യമന്ത്രി ഡോ. കെ. സുധാകർ വെള്ളിയാഴ്ച ട്വീറ്റ് ചെയ്തു. വിദ്യാർത്ഥികൾ, അധ്യാപകർ, അനധ്യാപകർ എന്നിവർക്ക് കോളേജുകളിൽ ഹാജരാകുന്നതിന്‌ മുമ്പ് വാക്സിനേഷൻ നിർബന്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

You might also like