വടക്കഞ്ചേരി ദി പെന്തെക്കോസ്ത് മിഷൻ സഭാംഗമായ സ്റ്റെഫി റെജിയ്ക്ക് യൂറോപ്പ്യൻ യൂണിയൻ രാജ്യാന്തര സ്കോളർഷിപ്പ്

0

വടക്കഞ്ചേരി: കൊച്ചിയിലെ ഫിഷറീസ് നോട്ടിക്കൽ ആൻഡ് എൻജിനിയറിങ് ട്രെയിനിങ്ങ് (സിഫെനറ്റ് ) ൽ ബാച്ചിലർ ഓഫ് ഫിഷറീസ് സയൻസ് (നോട്ടിക്കൽ സയൻസ്) പൂർത്തിയാക്കിയ ശേഷം ഒരു ജോലിക്ക് വേണ്ടി അപേക്ഷയുമായി പോയ സ്റ്റെഫിയെ തേടിയെത്തിയത് 45 ലക്ഷം രൂപയുടെ രാജ്യാന്തര സ്കോളർഷിപ്പ്. വടക്കഞ്ചേരി ദി പെന്തെക്കോസ്ത് മിഷൻ സഭാംഗങ്ങളായ മുക്കൂട്ടുതറ വീട്ടിൽ റെജി മാത്യൂവിൻ്റെയും സുനിതയുടെയും രണ്ടാമത്തെ മകളാണ് സ്റ്റെഫി റെജി.

രാജ്യാന്തര തലത്തിൽ ബിരുദാനന്തര ബിരുദ വിദ്യാർഥികൾക്ക് നൽകുന്ന സ്കോളർഷിപ്പിനാണ് സ്റ്റെഫി അർഹയായത്. 49,000 യൂറോ (44.5 ലക്ഷം) രൂപയാണ് തുക. കൂടാതെ മറ്റ് എല്ലാ ആനുകൂല്യങ്ങളും ലഭിക്കും. എം എസ് സി അക്വാകൾചറൽ കോഴ്സ് പംനത്തിനാണ് സ്റ്റെഫി വിദേശത്ത് പോകുന്നത്.

വടക്കഞ്ചേരി ടി.പി.എം സഭയിൽ സൺഡെ സ്കൂൾ വിദ്യാർഥിയായിരുന്നപ്പോൾ വിവിധ പരിപാടികളിൽ സമ്മാനങ്ങൾ ലഭിച്ചിട്ടുണ്ടെന്നും ആത്മീയ കാര്യങ്ങളിൽ മുൻതൂക്കം കൊടുക്കുന്നതിനാലാണ് ദൈവീക നന്മകൾ ലഭിച്ചതെന്നും സ്റ്റെഫി പറഞ്ഞു.

പിതാവ് റെജി മാത്യൂ ദോഹയിൽ ഓയിൽ കമ്പനിയിലും മാതാവ് സുനിത കിഴക്കഞ്ചേരി കുടുംബാരോഗ്യ കേന്ദ്രം നേഴ്സിങ്ങ് ഓഫീസറുമാണ്. സഹോദരങ്ങൾ: ജെസി ജെറിൻ, ജോയൽ ( എഞ്ചിനിയറിങ് വിദ്യാർഥി, രാജഗിരി കോളേജ്). സഹോദരി ഭർത്താവ്. ജെറിൻ ( സൗദി).

You might also like