BREAKING| ഓപ്പറേഷന് വേണ്ടി സമാഹരിച്ച 2 ലക്ഷം രൂപ എലി കരണ്ടുനശിപ്പിച്ചു; കര്‍ഷകന് സഹായവുമായി മന്ത്രി

0

 

ശാരീരിക ബുദ്ധിമുട്ടുകള്‍ അവഗണിച്ച്  കൃഷി ചെയ്തും പച്ചക്കറികള്‍ വിറ്റും ഓപ്പറേഷന് വേണ്ടി ബന്ധുക്കളില്‍ നിന്ന് സമാഹരിച്ചതുമായ പണം എലി നശിപ്പിച്ചു. ദുരിതത്തിലായ കര്‍ഷകന് സഹായവുമായി തെലങ്കാന മന്ത്രി. തെലങ്കാനയിലെ മഹാബുബാബാദ് ജില്ലയിലെ ആദിവാസി കര്‍ഷകനായ ഭുക്യ റെഡ്യ നായിക് ആണ് തന്‍റെ ചികിത്സയ്ക്കായി രണ്ട് ലക്ഷം രൂപ സമാഹരിച്ചത്. വീട്ടിലെ അലമാരയില്‍ വച്ച പണം ഭദ്രമായി ഇരിക്കുമെന്നായിരുന്നു ഭുക്യ കരുതിയത്. എന്നാല്‍ അലമാരയില്‍ തുരന്ന് കയറിയ എലി വൃദ്ധ കര്‍ഷകന്‍റെ സമ്പാദ്യം മുഴുവന്‍ കരണ്ട് നശിപ്പിക്കുകയായിരുന്നു.

You might also like