TOP NEWS| ഈ കെട്ടിടം ഒരു ഗ്രാമം തന്നെ! ‘വീടു’കളും സ്കൂളും പൊലീസ് സ്റ്റേഷനും സൂപ്പർ മാർക്കറ്റും എല്ലാമുണ്ട് ഇതിനകത്ത്!
ഒരു നാട് മുഴുവൻ ഒരു കെട്ടിടത്തിൽ താമസിക്കുന്ന അവസ്ഥ ചിന്തിക്കാമോ? സൂപ്പർമാർക്കറ്റ്, പോസ്റ്റ് ഓഫീസ്, പൊലീസ് സ്റ്റേഷൻ തുടങ്ങി എല്ലാം നിങ്ങൾ താമസിക്കുന്ന കെട്ടിടത്തിൽ തന്നെ ആണെങ്കിലോ? അലാസ്കയിലെ വൈറ്റിയറിലെ ഭൂരിഭാഗം നിവാസികളുടെയും ജീവിതം ഇങ്ങനെയാണ്. മനോഹരമായ ഒരു തടാകത്തിന്റെ തീരത്താണ് ഈ ചെറിയ പട്ടണം സ്ഥിതി ചെയ്യുന്നത്. പട്ടണത്തിൽ ഏകദേശം 300 താമസക്കാരുണ്ടാകും. അവരിൽ ഭൂരിഭാഗവും 14 നിലകളുള്ള ഒരു കെട്ടിടത്തിലാണ് താമസിക്കുന്നത്. പഴയ ആർമി ബാരക്കുകളായിരുന്നു ഈ കെട്ടിടം. കണ്ടാൽ ഒരു പഴയ ഹോട്ടൽ പോലെ തോന്നിക്കുന്ന ഈ കെട്ടിടത്തിലാണ് നഗരത്തിലെ മിക്ക സ്ഥാപനങ്ങളും പ്രവർത്തിക്കുന്നത്.