TOP NEWS| ആദ്യദിനം: പ്രതിപക്ഷ ബഹളത്തിൽ മുങ്ങി പാർലമെന്റ്

0

 

പാർലമെന്റ് വർഷകാല സമ്മേളനത്തിന്റെ ആദ്യ ദിനം പ്രതിപക്ഷ ബഹളത്തിൽ മുങ്ങി ഇരുസഭകളും. ലോക്സഭയില്‍ ഫോൺ ചോർത്തൽ വിവാദം, കോവിഡ് പ്രതിരോധം, ഇന്ധന വില വർധന എന്നി വിഷയങ്ങൾ ഉന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം പ്രതിപക്ഷം തടസപ്പെടുത്തി. പ്രതിപക്ഷ നടപടിയെ സ്‌പീക്കർ ഓം ബിർളയും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങും വിമർശിച്ചു. ഇരുസഭകളും രണ്ട് മണിവരെ നിര്‍ത്തിവെച്ചു

പുതുതായി തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിക്കാൻ എഴുന്നേറ്റതോടെയാണ് പ്രതിപക്ഷം ലോക്സഭയിൽ ബഹളം ആരംഭിച്ചത്

You might also like