BREAKING// ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മഴക്കെടുതി; മരണം 37 ആയി

0

 

മഹാരാഷ്ട്രയിലും ഉത്തരേന്ത്യയിലും മഴക്കെടുതികളില്‍ മരിച്ചവരുടെ എണ്ണം 37 ആയി. മുംബൈയില്‍ 33പേരും ഉത്തരാഖണ്ഡില്‍ മൂന്നുപേരും ഹരിയാനയില്‍ ഒരാളുമാണ് മരിച്ചത്. മുംബൈയിലെ താഴ്ന്ന് പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലാണ്. റോഡ്, ട്രെയിന്‍ ഗതാഗതം താറുമാറായി. സബര്‍ബന്‍ ട്രെയിന്‍ ഗാതാഗതം പൂര്‍ണമായും നിലച്ചു. മുംബൈ– പുണ മേഖലയിലെ നദികളെല്ലാം കരകവിഞ്ഞു. ഉത്തരാഖണ്ഡിലെ ഉത്തരകാശിയില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് കെട്ടിടംതകര്‍ന്ന് മൂന്നുപേര്‍ മരിച്ചു. ഇവിടങ്ങളില്‍ കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്.

ഹരിയാനയില്‍ മൂന്നുനില കെട്ടിടം തകര്‍ന്ന് ഒരാള്‍ മരിച്ചു. നിരവധിപേര്‍ കെട്ടിടത്തില്‍ കുടുങ്ങിക്കിടക്കുന്നതായി സംശയം. രക്ഷാപ്രവര്‍ത്തനം തുടരുന്നു. ഗുജാറാത്തിന്റെ തെക്കന്‍ മേഖലയില്‍ കനത്ത മഴ ജനജീവിതത്തെ ബാധിച്ചു

You might also like